എറണാകുളം സിപിഎംഎമ്മിൽ കൂട്ടനടപടി; 12 നേതാക്കളെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു

സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ട സസ്‌പെൻഷൻ. കഴിഞ്ഞ തവണ നടപടി സ്വീകരിച്ച 12 നേതാക്കളെയും ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ സി മോഹനൻ, മണി ശങ്കർ തുടങ്ങിയവർക്കും സസ്‍പെൻഷൻ ഉണ്ട്. കോടിയേരി ബാലകൃഷ്ണനും എ വിജയരാഘവനും പങ്കെടുത്ത കമ്മിറ്റിയിലാണ് തീരുമാനം.
ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ഇന്ന് എറണാകുളം സിപിഐഎമ്മിൽ ചേർന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കമ്മിറ്റിയിലേയും ഏരിയാ കമ്മിറ്റയിലേയും നേതാക്കൾക്കെതിരെ നടപടിയെടുത്തിരുന്നു. അന്നും കോടിയേരി ബാലകൃഷ്ണനും എ വിജയരാഘവനും കമ്മിറ്റിയിൽ പങ്കെടുത്തിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് ഇന്നും കൂടുതൽ നടപടികളിലേക്ക് കടന്നത്.
Read Also : മധു കേസ് പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത നടപടി റദ്ദാക്കി
സസ്‍പെൻഷനിലായ നേതാക്കൾക്കെതിരെ മുമ്പ് താക്കീതും ചില നടപടികളും സ്വീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ അന്ന് നടപടി എടുത്ത എല്ലാ നേതാക്കളെയും പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
Read Also : കോടതിയലക്ഷ്യം ഭയക്കേണ്ടതില്ല; അത് ഞാൻ കൈകാര്യം ചെയ്യും: വിവാദ പരാമർശവുമായി ത്രിപുര മുഖ്യമന്ത്രി
Story Highlights: Collective action in Ernakulam CPM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here