മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ്; ഉന്നത ബന്ധങ്ങളുള്ളതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് കെ സുരേന്ദ്രന്‍

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മോന്‍സണ്‍ നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ ഉന്നതര്‍ക്ക് പങ്കുണ്ട്. ഉന്നത ബന്ധങ്ങളുള്ള കേസ് അന്വേഷിക്കാന്‍ മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കണം. k surendran സംസ്ഥാന ഏജന്‍സികള്‍ ഈ കേസ് അന്വേഷിച്ചാല്‍ സത്യം തെളിയില്ല. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.
പ്രധാനമന്ത്രി അമേരിക്കന്‍ സന്ദര്‍ശനം നടത്തി, ഇന്ത്യയില്‍ അന്യാധീനപ്പെട്ട വസ്തുക്കള്‍ കൊണ്ടുവരുമ്പോള്‍ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയുടെ പുരാവസ്തു തട്ടിപ്പ് നടത്തുകയാണ്. ബിജെപിക്കാരൊഴികെ എല്ലാവരും അവിടെ പോയിട്ടുണ്ട്. മോന്‍സണ്‍ നടത്തിയത് സംസ്ഥാന സര്‍ക്കാരിലെ ഉന്നത നേതാക്കളുടെ സഹായത്തോടെയുള്ള തട്ടിപ്പാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Read Also : മോന്‍സണ്‍ മാവുങ്കലിന് ശ്രീവത്സം ഗ്രൂപ്പ് ഉടമ കൈമാറിയ പണത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്
ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട കേസ് കേരള പൊലീസ് അന്വേഷിച്ചാല്‍ ശരിയാകുമോ?. നേരത്തെ ഇന്റലിജന്‍സ് ഇയാള്‍ തട്ടിപ്പുകാരനാണെന്ന് പറഞ്ഞിട്ടും മുഖ്യമന്ത്രി മൗനം പാലിച്ചെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
Story Highlights: k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here