Advertisement

ഡൽഹിക്കെതിരെ കൊൽക്കത്തയ്ക്ക് വിജയം

September 28, 2021
Google News 5 minutes Read
KKR beat DC

ഡൽഹിക്കെതിരെ കൊൽക്കത്തയ്ക്ക് വിജയം. മൂന്ന് വിക്കറ്റിനാണ് വിജയം. ( KKR beat DC )

128 റൺസ് വിജയലക്ഷ്യം പിൻതുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വെങ്കടേഷ് അയ്യറിനേയും, രാഹുൽ തൃപാഠിയേയും നഷ്ടമായിരുന്നു. ലളിത് യാദവും ആവേഷ് ഖാനുമാണ് ഇരുവരുടേയും വിക്കറ്റുകൾ വീഴ്ത്തിയത്. പിന്നീട് കഗിസോ റബാഡ, ആർ അശ്വിൻ എന്നിവർ ശുബ്മാൻ ഗിൽ, ഇയോൺ മോർഗൻ എന്നിവരെ പുറത്താക്കിയത് കൊൽക്കത്തയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ നിതീഷ് റാണയും സുനിൽ നരേനും ചേർന്ന് നടത്തിയ പ്രകടനം കെകെആറിനെ രക്ഷിച്ചു.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 127 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ഇന്നിംഗ്‌സിൽ ഒരു സിക്‌സർ പോലും പിറന്നില്ല. 39 റൺസ് വീതം നേടിയ ക്യാപ്റ്റൻ ഋഷഭ് പന്തും സ്റ്റീവ് സ്മിത്തും ആണ് ഡൽഹിയുടെ ടോപ്പ് സ്‌കോറർമാർ. കൊൽക്കത്തയ്ക്കായി വെങ്കടേഷ് അയ്യർ, ലോക്കി ഫെർഗൂസൻ, സുനിൽ നരേൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Read Also : ഡൽഹിക്ക് ബാറ്റിംഗ് തകർച്ച; കൊൽക്കത്തയ്ക്ക് 128 റൺസ് വിജയലക്ഷ്യം

അവസാന ഓവറുകളിൽ ചില മികച്ച ഷോട്ടുകളിലൂടെ സ്‌കോർ ഉയർത്തിയ ഋഷഭ് പന്ത് ആണ് ഡൽഹിയെ 120 കടത്തിയത്. എന്നാൽ, അവസാന ഓവറിലെ രണ്ടാം പന്തിൽ പന്ത് (39) റണ്ണൗട്ടായി. അവേഷ് ഖാൻ (4) അവസാന പന്തിൽ റണ്ണൗട്ടായി.

Story Highlights: KKR beat DC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here