ഐപിഎൽ; പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ആറ് വിക്കറ്റ് ജയം

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ആറ് വിക്കറ്റ് ജയം. പഞ്ചാബ് മുന്നോട്ടുവച്ച 136 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈ ഇന്ത്യൻസ് ആറ് പന്ത് ബാക്കിനില്‍കേ നാല് വിക്കറ്റ് നഷ്‌ടത്തില്‍ വിജയം സ്വന്തമാക്കി. അവസാന ഓവറുകളിൽ ഹര്‍ദിക് പാണ്ഡ്യ കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ തകർപ്പൻ ബാറ്റിങ് ആണ് മുംബൈയെ ജയത്തിലെത്തിച്ചത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്‌സിന് ബാറ്റിംഗ് തകർച്ചയാണ് ആദ്യ എട്ട് ഓവറുകള്‍ക്കിടെ നേരിടേണ്ടവന്നത്. ആറാം ഓവറിലെ രണ്ടാം പന്തില്‍ മന്ദീപ് സിംഗ് (15) ക്രുനാല്‍ പാണ്ഡ്യ എല്‍ബിയില്‍ കുടുക്കി. പൊള്ളാര്‍ഡിന്‍റെ തൊട്ടടുത്ത ഓവറില്‍ ക്രിസ് ഗെയ്‌ൽ (1) , കെ എല്‍ രാഹുൽ (21)ക്യാച്ചുകളില്‍ മടങ്ങി. ബുമ്ര എറിഞ്ഞ എട്ടാം ഓവറില്‍ നിക്കോളാസ് പുരാനും(3 പന്തില്‍ 2) വീണു.
ഒരവസരത്തില്‍ 48-4 എന്ന നിലയിലായിരുന്ന പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റിന് 135 റണ്‍സെടുത്തു. 29 പന്തില്‍ 42 റണ്‍സെടുത്ത എയ്‌ഡന്‍ മര്‍ക്രാമാണ് ടോപ് സ്‌കോറര്‍. മുംബൈക്കായി ബുമ്രയും പൊള്ളാര്‍ഡും രണ്ട് വീതവും ക്രുനാലും ചഹാറും ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗില്‍ മുംബൈക്ക് അതേ നാണയത്തില്‍ പഞ്ചാബ് തിരിച്ചടി നല്‍കുകായിരുന്നു. നാലാം ഓവറിലെ മൂന്നാം പന്തില്‍ സ്‌പിന്നര്‍ രവി ബിഷ്‌ണോയ് നായകന്‍ രോഹിത് ശര്‍മ്മ (8) . തൊട്ടടുത്ത പന്തില്‍ സൂര്യകുമാര്‍ യാദവിനെ(0) ബൗള്‍ഡാക്കി ബിഷ്‌ണോയ് ഇരട്ട പ്രഹരം മുംബൈക്ക് നല്‍കി. എന്നാല്‍ ഹാട്രിക് പന്തില്‍ സൗരഭ് തിവാരി സിംഗിള്‍ നേടി. ഡികോക്ക്-തിവാരി സഖ്യത്തിന്‍റെ പോരാട്ടം 45 റണ്‍സ് കൂട്ടുകെട്ടില്‍ അവസാനിച്ചു. 29 പന്തില്‍ 27 റണ്‍സെടുത്ത ഡികോക്കിനെ 10-ാം ഓവറില്‍ ഷമി ബൗള്‍ഡാക്കി.
Story Highlights: Mumbai beat Punjab Kings by 6 wickets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here