Advertisement

‘വെറും 10 ലക്ഷം രൂപയ്ക്ക് വേണ്ടി ഞാൻ എന്തിനത് ചെയ്യണം?’; വാതുവെപ്പ് ആരോപണങ്ങൾ നിഷേധിച്ച് ശ്രീശാന്ത്

September 28, 2021
Google News 2 minutes Read
Sreesanth IPL Spot Fixing

2013 ഐപിഎലിലെ വാതുവെപ്പ് ആരോപണങ്ങൾ നിഷേധിച്ച് ഇന്ത്യയുടെ മലയാളി പേസർ എസ് ശ്രീശാന്ത്. അന്ന് നടത്തുന്ന പാർട്ടികൾക്ക് രണ്ട് ലക്ഷം രൂപയോളം ചെലവ് വരുമായിരുന്നു. പിന്നെ, വെറും 10 ലക്ഷം രൂപയ്ക്ക് താൻ എന്തിന് അത് ചെയ്യണം എന്നാണ് ശ്രീശാന്തിൻ്റെ ചോദ്യം. പ്രമുഖ സ്‌പോർട്‌സ് വെബ്‌സൈറ്റായ സ്‌പോർട്‌സ് കീഡയുമായി സംസാരിക്കുകയായിരുന്നു താരം. (Sreesanth IPL Spot Fixing)

“ഇറാനി ട്രോഫി കളിച്ച് ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുകയായിരുന്നു എന്റെ ലക്ഷ്യം. അങ്ങനെയുള്ള ഞാനെന്തിന് ഇത്തരത്തിൽ ചെയ്യണം? അതും വെറും 10 ലക്ഷം രൂപയ്ക്ക്. മേനി നടിക്കുന്നതല്ല, പക്ഷേ, ഞാൻ നടത്തുന്ന പാർട്ടികൾക്ക് 2 ലക്ഷം രൂപ ബിൽ വന്നിരുന്നു. ഒരു ഓവറിൽ 14 റൺസോ മറ്റോ വിട്ടുകൊടുക്കണം എന്നായിരുന്നല്ലോ അന്നത്തെ വിഷയം. ഞാൻ നാല് പന്തിൽ നിന്ന് അഞ്ച് റൺസ് വഴങ്ങി. നോ ബോൾ ഇല്ല, വൈഡ് ഇല്ല, ഒരു സ്ലോ ബോൾ പോലുമില്ല. കാൽവിരലിൽ 12 ശസ്ത്രക്രിയകൾ കഴിഞ്ഞെങ്കിലും 30ന് മുകളിൽ വേഗതയിൽ എറിയാൻ എനിക്ക് സാധിച്ചിരുന്നു.

Read Also : ശ്രീശാന്തും ഉത്തപ്പയും തിളങ്ങി; 8.5 ഓവറിൽ 148 റൺസ് മറികടന്ന് കേരളം

2013 ഐപിഎൽ വാതുവയ്പ്പിൽ ശ്രീശാന്തിനെ കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടർന്ന് താരത്തിന് ബിസിസിഐ ആജീവനാനന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. ശ്രീശാന്തിനെതിരെ തെളിവുകൾ ഇല്ലാതിരുന്നിട്ടും ബിസിസിഐ വിലക്ക് പിൻവലിച്ചിരുന്നില്ല. ഇതിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. ഏപ്രിൽ 2020ൽ വാദത്തിനിടെ ബിസിസിഐയോട് വിലക്ക് കാലാവധി പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ കോടതി ആവശ്യപ്പെട്ടു. തുടർന്ന് ബിസിസിഐ ഓമ്പുഡ്‌സ്മാൻ ശ്രീശാന്തിന്റെ വിലക്ക് കാലാവധി ഏഴ് വർഷമായി വെട്ടിച്ചുരുക്കി. സെപ്തംബർ 13നാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്.

വിലക്ക് അവസാനിച്ചതിനെ തുടർന്ന്കേരളത്തിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ടൂർണമെൻ്റുകളുടെ കഴിഞ്ഞ സീസണിൽ ശ്രീശാന്ത് കളിച്ചിരുന്നു. ഭേദപ്പെട്ട പ്രകടനങ്ങൾ നടത്താനും ശ്രീശാന്തിനു സാധിച്ചു. എങ്കിലും ഐപിഎൽ ടീമിൽ ഇടം നേടാൻ ശ്രീശാന്തിനു സാധിച്ചില്ല. വരുന്ന ആഭ്യന്തര സീസണിൽ മികച്ച പ്രകടനങ്ങൾ നടത്തി ഐപിഎൽ പ്രവേശനം നേടുകയാവും ശ്രീശാന്തിൻ്റെ ലക്ഷ്യം.

Story Highlights: Sreesanth denies IPL Spot Fixing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here