Advertisement

വാളയാര്‍ അണക്കെട്ടില്‍ കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

September 28, 2021
Google News 1 minute Read
walayar dam

വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സുന്ദരപുരം സ്വദേശി ആന്റോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. walayar dam

നാവിക സേനാ സംഘവും ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്‌നിക്ക് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഡാമില്‍ അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍ കാമരാജ് നദര്‍ ഷണ്‍മുഖന്റെ മകന്‍ പൂര്‍ണേഷിന്റെ മൃതദേഹം രാവിലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു.

Read Also : വാളയാര്‍ ഡാമില്‍ കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് അഞ്ചംഗ സംഘം ഡാമില്‍ എത്തിയത്. തമിഴ്‌നാട് ഭാഗത്തുനിന്ന് 2 ബൈക്കുകളിലായാണ് സംഘമെത്തിയത്. 2.30ഓടെ വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ടു. ഒപ്പമുണ്ടായിരുന്നവര്‍ നാട്ടുകാരെ വിളിച്ചു കൂട്ടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും സ്‌കൂബ സംഘവും തെരച്ചില്‍ ഏഴുമണിയോടെ അവസാനിപ്പിച്ചു. ഇന്ന് രാവിലെ തെരച്ചില്‍ പുനരാരംഭിച്ചതോടെയാണ് രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കിട്ടിയത്.

Story Highlights: walayar dam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here