Advertisement

ഇറ്റലി- അര്‍ജന്‍റീന പോരാട്ടം ജൂണില്‍; സ്ഥിരീകരിച്ച് യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷൻ

September 29, 2021
Google News 1 minute Read

യൂറോ കപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായ ഇറ്റലിയും, കോപ്പഅമേരിക്ക ജേതാക്കളായ അർജൻറീനയും തമ്മിലുള്ള സൂപ്പർ പോരാട്ടം ജൂണിൽ നടക്കും. യുവേഫയും കോൺമബോളും തമ്മിലുള്ള സഹകരണത്തിൻറെ ഭാഗമായാണ് സൗഹൃദമത്സരം അരങ്ങേറുന്നത്.

യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനായ യുവേഫയും ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷനായ കോൺമബോളും ചേർന്ന് നടത്തിയ സംയുക്തപ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്. ഇറ്റലി ഇംഗ്ലണ്ടിനേയും അർജൻറീന ബ്രസീലിനേയും തകർത്ത് ചാമ്പ്യന്മാരായത് കഴിഞ്ഞ ജൂലൈയിലാണ്.

അർജൻറീനിയൻ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയോടുള്ള ആദരസൂചമായി ഹോം ഗ്രൌണ്ടായ ഡീഗോ അർമാഡോ മറഡോണ സ്റ്റേഡിയത്തിൽ വച്ചാവും മത്സരം അരങ്ങേറുക എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

Story Highlight: european-championship-and-copa-america-winners-to-face-off-in-friendly-series

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here