പാലക്കാട് പാറക്കുളത്ത് നിന്ന് കാണാതായ നാല് കുട്ടികളേയും കണ്ടെത്തി

പാലക്കാട് തൃത്താല കപ്പൂര്‍ പറക്കുളത്ത് നിന്ന് കാണാതായ നാല് കുട്ടികളെയും കണ്ടെത്തി.
ആനക്കര ഹൈസ്‌കൂളിന് സമീപത്ത് നിന്ന് അര്‍ദ്ധ രാത്രി ഒരു മണിയോടെയാണ് നാലുപേരെയും കണ്ടെത്തിയത്.
ആനക്കര സെന്ററില്‍ നിന്ന് ചേകനൂര്‍ റോഡിലേക്ക് കുട്ടികള്‍ നടന്നു നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ആനക്കര ഹൈസ്‌കൂള്‍ ഭാഗത്ത് നടത്തിയ തിരച്ചിലിനൊടുവിലാണ് നാലുപേരെയും കണ്ടെത്തിയത്. ഇവരെ വീടുകളിലേക്ക് കൊണ്ടുപോയി.
ഇന്നലെ വൈകിട്ടോടെയാണ് കുട്ടികളെ കാണാതായത്. കളിക്കാന്‍ പോയ കുട്ടികള്‍ തിരിച്ചെത്താതെ വന്നതോടെ മാതാപിതാക്കള്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തുന്നതും കുട്ടികളെ കണ്ടെത്തുന്നതും. കുട്ടികള്‍ ഏത് സാഹചര്യത്തിലാണ് വീട് വിട്ടിറങ്ങിയതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
Story Highlights: found missing boys palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here