Advertisement

ഐപിഎൽ: അവസാന ദിവസത്തെ രണ്ട് ലീഗ് മത്സരങ്ങളും രാത്രി 7.30ന്

September 29, 2021
2 minutes Read
ipl league matches time

ഐപിഎൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങൾ ഒരേ സമയം നടത്തുമെന്ന് ഗവേണിംഗ് കൗൺസിൽ. അവസാന ദിവസത്തെ രണ്ട് ലീഗ് സ്റ്റേജ് മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 7.30നാവും നടക്കുക. പ്ലേ ഓഫ് ക്വാളിഫിക്കേഷനിൽ ഒരു ടീമിന് ഏതെങ്കിലും തരത്തിലുള്ള മുൻതൂക്കം ലഭിക്കാതിരിക്കാനാണ് തീരുമാനം. സാധാരണയായി ഇന്ത്യൻ സമയം വൈകിട്ട് 3.30, രാത്രി 7.30 എന്നീ സമയങ്ങളിലാണ് മത്സരങ്ങൾ നടക്കാറുള്ളത്. (ipl league matches time)

ഒക്ടോബർ എട്ടിനാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ. സൺറൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യൻസിനേയും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഡെൽഹി ക്യാപിറ്റൽസിനേയുമാണ് അന്ന് നേരിടുക.

അതേസമയം, ഇന്നലെ രാത്രി നടന്ന മത്സരത്തിൽ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസ് ആറ് വിക്കറ്റ് ജയം കുറിച്ചു. പഞ്ചാബ് മുന്നോട്ടുവച്ച 136 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈ ഇന്ത്യൻസ് ആറ് പന്ത് ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്‌ടത്തിൽ വിജയം സ്വന്തമാക്കി. അവസാന ഓവറുകളിൽ ഹർദിക് പാണ്ഡ്യ, കീറോൺ പൊള്ളാർഡ് എന്നിവരുടെ തകർപ്പൻ ബാറ്റിങ് ആണ് മുംബൈയെ ജയത്തിലെത്തിച്ചത്.

Read Also : ഐപിഎൽ; പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ആറ് വിക്കറ്റ് ജയം

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്‌സിന് ബാറ്റിംഗ് തകർച്ചയാണ് ആദ്യ എട്ട് ഓവറുകൾക്കിടെ നേരിടേണ്ടവന്നത്. ഒരവസരത്തിൽ 48-4 എന്ന നിലയിലായിരുന്ന പഞ്ചാബ് 20 ഓവറിൽ ആറ് വിക്കറ്റിന് 135 റൺസെടുത്തു. 29 പന്തിൽ 42 റൺസെടുത്ത എയ്‌ഡൻ മർക്രാമാണ് ടോപ് സ്‌കോറർ. മുംബൈക്കായി ബുമ്രയും പൊള്ളാർഡും രണ്ട് വീതവും ക്രുനാലും ചഹാറും ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിൽ മുംബൈക്ക് അതേ നാണയത്തിൽ പഞ്ചാബ് തിരിച്ചടി നൽകുകായിരുന്നു. നാലാം ഓവറിലെ മൂന്നാം പന്തിൽ സ്‌പിന്നർ രവി ബിഷ്‌ണോയ് നായകൻ രോഹിത് ശർമ്മ (8)യെയും തൊട്ടടുത്ത പന്തിൽ സൂര്യകുമാർ യാദവിനെ(0)യും പുറത്താക്കി ഇരട്ട പ്രഹരം മുംബൈക്ക് നൽകി. എന്നാൽ ഹാട്രിക് പന്തിൽ സൗരഭ് തിവാരി സിംഗിൾ നേടി. ഡികോക്ക്-തിവാരി സഖ്യത്തിൻറെ പോരാട്ടം 45 റൺസ് കൂട്ടുകെട്ടിൽ അവസാനിച്ചു. 29 പന്തിൽ 27 റൺസെടുത്ത ഡികോക്കിനെ 10-ാം ഓവറിൽ ഷമി ബൗൾഡാക്കി.

Story Highlights: ipl last league matches time change

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top