കോലിയുടെ ക്യാപ്റ്റൻസിയിൽ രഹാനെയ്ക്കും പൂജാരയ്ക്കും അതൃപ്തിയെന്ന് റിപ്പോർട്ട്

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അസ്വാരസ്യങ്ങളെപ്പറ്റിയുള്ള കൂടുതൽ വാർത്തകൾ പുറത്ത്. നായകൻ വിരാട് കോലിയുടെ ക്യാപ്റ്റൻ സ്ഥാനവുമായി ബന്ധപ്പെട്ട് ഒന്നിനു പിറകെ ഒന്നായി വിവാദങ്ങൾ ഇന്ത്യൻ ടീമിനെ ഉലയ്ക്കുകയാണ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിയ്ക്ക് ശേഷം കോലിയുടെ ക്യാപ്റ്റൻസിയിൽ രഹാനെയും പൂജാരയ്ക്കും അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. (rahane pujara complaint kohli)
കോലിയിൽ നിന്ന് നേരിടേണ്ടിവന്ന പരുക്കൻ പെരുമാറ്റത്തെപ്പറ്റി ഇരുവരും ബിസിസിഐയോട് പരാതിപ്പെട്ടിരുന്നു. ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പരാജയത്തിനു ശേഷം ഡ്രസിംഗ് റൂമിൽ വെച്ച് പുജാര, രഹാനെ എന്നിവർക്കെതിരെ കോലി തിരിഞ്ഞതായാണ് സൂചനകൾ. ബിസിസിഐ സെക്രട്ടറി ജയ് ഷായോട് ഇവർ നേരിട്ട് പരാതിപ്പെട്ടു എന്നും ഇതേ തുടർന്ന് ജയ് ഷാ മറ്റ് ടീം അംഗങ്ങളോട് റിപ്പോർട്ട് തേടി എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടി-20 ലോകകപ്പിനു ശേഷം കോലിയുടെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തിൽ ബിസിസിഐ തീരുമാനം എടുക്കുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്.
Read Also : കോലിക്കെതിരെ അശ്വിൻ ബിസിസിഐയോട് പരാതിപ്പെട്ടെന്ന് റിപ്പോർട്ട്
അതേസമയം, കോലിക്കെതിരെ മുതിർന്ന സ്പിന്നർ ആർ അശ്വിൻ ബിസിസിഐയോട് പരാതിപ്പെട്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു ന്യൂസ് ഏജൻസി ഐഎഎൻഎസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ടീമിൽ കോലി തനിക്ക് അരക്ഷിതാവസ്ഥയുണ്ടാക്കുന്നു എന്ന് അശ്വിൻ ബിസിസിഐ സെക്രട്ടറി ജയ് ഷായോട് പരാതിപ്പെട്ടു എന്നാണ് റിപ്പോർട്ട്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അശ്വിൻ കുറച്ചുകൂടി നന്നായി കളിക്കണമായിരുന്നു എന്ന് കോലി പറഞ്ഞു എന്നാണ് റിപ്പോർട്ട്. ഇതേ തുടർന്നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ താരത്തെ ബെഞ്ചിലിരുത്തിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടി-20 ലോകകപ്പ് സ്ക്വാഡിൽ നിന്ന് അശ്വിനെ ഒഴിവാക്കണമെന്ന് കോലി നിലപാട് എടുത്തിരുന്നു എന്നും രോഹിത് ശർമ്മയാണ് അശ്വിനെ പിന്തുണച്ചതെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.
ഏകദിന ക്യാപ്റ്റൻസി ഉപേക്ഷിക്കാൻ രവി ശാസ്ത്രി വിരാട് കോലിയെ ഉപദേശിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. പരിമിത ഓവർ മത്സരങ്ങളിലെ ക്യാപ്റ്റൻ സ്ഥാനം മറ്റാരെയെങ്കിലും ഏല്പിക്കാൻ ശാസ്ത്രി ഉപദേശിച്ചു എന്നും അത് കോലി പരിഗണിച്ചില്ലെന്നുമാണ് റിപ്പോർട്ട്. പകരം ടി-20 ലോകകപ്പ് സ്ഥാനം മാത്രം ഉപേക്ഷിക്കുകയാണ് താരം ചെയ്തത്.
Story Highlights: rahane pujara complaint kohli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here