ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (29-09-2021)

കോഴിക്കോട്ടെ വവ്വാലുകളുടെ സാമ്പിളുകളിൽ നിപ സാന്നിധ്യം
കോഴിക്കോട്ടെ വവ്വാലുകളുടെ സാമ്പിളുകളിൽ നിപ സാന്നിധ്യം കണ്ടെത്തി. പുനെയിൽ നടത്തിയ പരിശോധനയിലാണ് നിപ സാന്നിധ്യം കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. കൂടാതെ വവ്വാലുകളിലെ സാമ്പിളുകളിൽ നിപയ്‌ക്കെതിരെയുള്ള ആന്റിബോഡിയും കണ്ടെത്തിയിട്ടുണ്ട്. രണ്ടിനം വവ്വാലുകളിലാണ് ആന്റിബോഡി കണ്ടെത്തിയത്.
സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാൻ തീരുമാനം
സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഗതാഗത വകുപ്പിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ മുതലുള്ള റോഡ് ടാക്‌സാണ് സർക്കാർ എഴുതി തള്ളിയത്. കൂടാതെ കോൺട്രാക്ട് വാഹനങ്ങളുടെ നികുതി കുടിശിക അടയ്ക്കാനുള്ള സമയ പരിധി ഡിസംബർ 31 വരെയാക്കി.
ഓണക്കിറ്റിലെ ഏലയ്ക്ക സംഭരിച്ചതിലെ ക്രമക്കേടില്‍ അന്വേഷണം നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി. ആര്‍ അനില്‍ ട്വന്റിഫോറിനോട്. minister gr anil കര്‍ഷകരെ സഹായിക്കാന്‍ വേണ്ടിയാണ് കിറ്റില്‍ ഏലയ്ക്കാ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഏലയ്ക്ക സംഭരിച്ചതില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും നല്‍കാന്‍ സപ്ലൈക്കോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പര്‍ച്ചേസ് സുതാര്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ടെന്‍ഡറുകളില്‍ അടക്കം മാറ്റം വരുത്തുമെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി
കണ്ണൂർ സർവകലാശാല വിവാദ സിലബസ്; ആർഎസ്എസ് അനുകൂല ലേഖനങ്ങൾ തിരുത്തും
കണ്ണൂർ സർവകലാശാല വിവാദ സിലബസിൽ മാറ്റങ്ങൾ വരുത്താൻ നിർദേശിച്ച് വിദഗ്‌ധ സമിതി. ആർ എസ് എസ് സൈദ്ധാന്തികരുടെ ലേഖങ്ങളിലാണ് മാറ്റങ്ങൾ നൽകാൻ നിർദേശിച്ചത്. രാജ്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ലേഖനങ്ങളുടെ തലക്കെട്ട് മാറുമെന്നും സിലബസിൽ മഹാത്മാഗാന്ധിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും വിദഗ്‌ധ സമിതി നിർദേശിച്ചു.
ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ പരാതില്‍ അന്വേഷണം അട്ടിമറിക്കാന്‍ മോന്‍സണ്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍
ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ പരാതില്‍ അന്വേഷണം അട്ടിമറിക്കാന്‍ മോന്‍സണ്‍ മാവുങ്കല്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍. ലീസ് തുക തട്ടിയെന്ന പരാതിയില്‍ തുടക്കത്തില്‍ ഏകപക്ഷീയമായ അന്വേഷണം നടന്നുവെന്ന് ആലപ്പുഴ ജില്ല മുന്‍ പൊലീസ് മേധാവി പി.എസ് സാബു പറഞ്ഞു. മോന്‍സണിന്റെ പരാതിയില്‍ തനിക്കെതിരെ വകുപ്പുതല അന്വേഷണം നടന്നുവെന്നും സാബു വെളിപ്പെടുത്തി.
മോൻസൺ മാവുങ്കൽ ഭൂമി തട്ടിപ്പ് കേസിലും പ്രതി
മോൻസൺ മാവുങ്കൽ ഭൂമി തട്ടിപ്പ് കേസിലും പ്രതി. വയനാട് ബീനാച്ചി എസ്റ്റേറ്റിൽ ഭൂമി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പാല സ്വദേശി രാജീവ് ശ്രീധരനിൽ നിന്ന് ഇങ്ങനെ ഇയാൾ തട്ടിയെടുത്തത് 1.72 കോടി രൂപയാണ്. കേസിൽ ക്രൈം ബ്രാഞ്ച് മോൻസണിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.
മോന്‍സണ്‍ തട്ടിപ്പിന് തുടക്കമിട്ടത് ഇടുക്കിയില്‍; ടെലിവിഷന്‍ വില്‍പനയിലൂടെ പറ്റിച്ചത് നിരവധി പേരെ
പുരാവസ്തു വില്‍പന തട്ടിപ്പുക്കാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുകളുടെ തുടക്കം ഇടുക്കിയില്‍ നിന്ന്. ടെലിവിഷന്‍ വില്‍പനയിലൂടെയാണ് മോന്‍സണിന്റെ തട്ടിപ്പുകളുടെ അദ്ധ്യായം തുടങ്ങുന്നത്. എന്നാല്‍ പണം നഷ്ടപ്പെട്ടവര്‍ പരാതി നല്‍കാത്തതിനാല്‍ മോന്‍സന് പിടിവീണില്ല
ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള മോൻസൺ മാവുങ്കലിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും
വ്യാജ പുരാവസ്തുക്കൾ കാണിച്ച് തട്ടിപ്പ് നടത്തിയ കേസിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള മോൻസൺ മാവുങ്കലിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. തൃപ്പൂണിത്തുറ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ
പാലക്കാട് പാറക്കുളത്ത് നിന്ന് കാണാതായ നാല് കുട്ടികളേയും കണ്ടെത്തി
പാലക്കാട് തൃത്താല കപ്പൂര്‍ പറക്കുളത്ത് നിന്ന് കാണാതായ നാല് കുട്ടികളെയും കണ്ടെത്തി.
ആനക്കര ഹൈസ്‌കൂളിന് സമീപത്ത് നിന്ന് അര്‍ദ്ധ രാത്രി ഒരു മണിയോടെയാണ് നാലുപേരെയും കണ്ടെത്തിയത്.
Story Highlights: today’s headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here