ആളൂർ പീഡനക്കേസ്; പ്രതി ജോൺസന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

ആളൂർ പീഡനക്കേസിൽ പ്രതി ജോൺസന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രതി ജോൺസന്റെ അറസ്റ്റ് മുൻപ് സുപ്രിംകോടതി തള്ളിയിരുന്നു. പൊലീസ് നടത്തുന്ന അന്വേഷണത്തിന് ജോൺസൻ സഹകരിക്കണമെന്നും കോടതി നിദേശിച്ചിരുന്നു.
പ്രതി ജോൺസനെ രക്ഷിക്കാൻ ഉന്നത രാഷ്ട്രീയ ഇടപെടൽ നടക്കുന്നുണ്ടെന്ന് കായിക താരം മയൂഖ ജോണി ആരോപിചിരുന്നു. പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണവുമായി മയൂഖ ജോണി നേരത്തെയും രംഗത്ത് വന്നിരുന്നു.
Read Also : ആളൂർ പീഡനം; പ്രതി ജോൺസനെ രക്ഷിക്കാൻ ഉന്നത രാഷ്ട്രീയ ഇടപെടൽ നടക്കുന്നു, സമരത്തിനൊരുങ്ങി ഒളിമ്പ്യൻ മയൂഖ ജോണി
2016ലാണ് ചാലക്കുടി മുരിങ്ങൂര്‍ സ്വദേശിനിയായ സുഹൃത്ത് പീഡനത്തിനിരയായത്. സുഹൃത്തിനെ ചുങ്കത്ത് ജോണ്സണ് വീട്ടില്‍ കയറി പീഡിപ്പിക്കുകയായിരുന്നു എന്നാണ് ഒളിമ്പ്യന്‍ മയൂഖ ജോണി പരാതി നൽകിയത്.
Read Also : ആളൂർ പീഡനക്കേസ്; എസ്പി ജി.പൂങ്കുഴലിക്കെതിരെ പരാതി
Story Highlights: Aloor Rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here