മമതയ്ക്ക് നിര്‍ണായകം; ഭവാനിപൂര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഇന്ന്

പശ്ചിമ ബംഗാളിലെ ഭവാനിപൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് ഭവാനിപൂര്‍. bhavanipur election തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്ന മമതാ ബാനര്‍ജിക്ക് ബിജെപിയിലെ പ്രിയങ്ക തിബ്രിവാളാണ് പ്രധാന എതിരാളി. സിപിഐഎമ്മിന്റെ ശ്രിജിബ് ബിശ്വാസും ശക്തമായ പ്രചരണമാണ് മണ്ഡലത്തില്‍ നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലെ അക്രമസംഭങ്ങളുടെ പശ്ചാത്തലത്തില്‍ ഭവാനിപൂരില്‍ ശക്തമായ സുരക്ഷയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ളത്. മമത താമസിക്കുന്ന ഹരീഷ് ചാറ്റര്‍ജി നഗറില്‍ പ്രചരണം നടത്താന്‍ ശ്രിജിബ് ബിശ്വാസിനെ അനുവദിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ബിജെപി മുന്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിനു നേരെ കയ്യേറ്റ ശ്രമം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.
Read Also : കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ ഭിന്നത തെരുവിലേക്ക്; കപില്‍ സിബലിനെതിരെ പ്രതിഷേധം ശക്തം
ഒക്ടോബര്‍ 3നാണ് ഫലപ്രഖ്യാപനം. ഭവാനിപൂര്‍ മണ്ഡലത്തിന് പുറമേ സംസേര്‍ഗഞ്ച്, ജംഗിപൂര്‍ മണ്ഡലങ്ങളിലും ഇന്നാണ് ഉപതെരഞ്ഞെടുപ്പ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം അനിവാര്യമാണ്. മുന്‍ തൃണമൂല്‍ പ്രവര്‍ത്തകനും നിലവില്‍ ബിജെപി നേതാവുമായ സുവേന്ദു അധികാരിയോട് 1736 വോട്ടുകള്‍ക്കാണ് അന്ന് മമത പരാജയപ്പെട്ടത്.
Story Highlights: bhavanipur election, west bengal, mamata banerjee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here