മോന്‍സണുമായി സുധാകരന് അന്യായമായ ബന്ധം; വെട്ടിക്കലിന് ഉത്തരവാദിയല്ല എന്ന വാദം അംഗീകരിക്കാനാകില്ലെന്ന് എംവി ജയരാജന്‍

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ വിമര്‍ശനവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കെ സുധാകരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ വെട്ടിക്കലിന് ഉത്തരവാദിയല്ല എന്ന വാദം അംഗീകരിക്കാനാവില്ലെന്ന് എംവി ജയരാജന്‍ പറഞ്ഞു. മോന്‍സണുമായി സുധാകരന് അവിഹിതവും അന്യായമായ ബന്ധവുമുണ്ട്. മോന്‍സണ്‍ വ്യാജഡോക്ടറാണെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് കെ സുധാകരന്‍ പൊലീസില്‍ പരാതി നല്‍കുന്നില്ലെന്നും എം വി ജയരാജന്‍ ചോദിച്ചു. mv jayarajan against k sudhakaran
‘മോന്‍സണെ സുധാകരന് വ്യക്തിപരമായി അറിയാം. മോന്‍സണിന്റെ വീട്ടില്‍ സുധാകരന്‍ പോകുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ വെട്ടിപ്പിന് താന്‍ ഉത്തരാവാദിയല്ല എന്ന വാദം ഇപ്പോഴും സുധാകരന്‍ ഉന്നയിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ചര്‍മബലം കാണ്ടാമൃഗത്തെക്കാള്‍ വലുതായിരിക്കണം’. എം വി ജയരാജന്‍ വിമര്‍ശിച്ചു.
Read Also : മോന്‍സണുമായി പണമിടപാടില്ലെന്ന് കെ സുധാകരന്‍; വീട്ടില്‍ പോയത് കണ്ണിന്റെ പ്രശ്‌നത്തിന്
മോന്‍സണ്‍ മാവുങ്കലുമായി തനിക്ക് പണമിടപാടില്ലെന്നാണ് വിവാദങ്ങള്‍ക്കിടെ ഇന്നലെയും കെ സുധാകരന്‍ പ്രതികരിച്ചത്. തന്റെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയെങ്കില്‍ മോന്‍സണിനെതിരെ നിയമനടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ ഉയരുന്നത് പോലെ മോന്‍സണിന്റെ വീട്ടില്‍ താമസിച്ചിട്ടില്ല. കണ്ണിന്റെ പ്രശ്നത്തിനാണ് മോന്‍സണിന്റെ വീട്ടില്‍ പോയതെന്നും ചികിത്സയ്ക്ക് പോയപ്പോള്‍ അനൂപിനെ കണ്ടിട്ടുണ്ടെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെ സുധാകരന്‍ മോന്‍സണ്‍ മാവുങ്കലിനെ സന്ദര്‍ശിച്ച വിഷയത്തില്‍ സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും ഇന്നലെ വിമര്‍ശനമുന്നയിച്ചിരുന്നു.
Story Highlights: mv jayarajan against k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here