Advertisement

സോളമൻ അലക്‌സ് കോൺഗ്രസ് വിട്ടു

September 30, 2021
Google News 1 minute Read

ഒരു കോൺഗ്രസ് നേതാവ് കൂടി സിപിഐഎമ്മിലേക്ക്. കാർഷിക ബാങ്ക് പ്രസിഡന്റ്് സോളമൻ അലക്‌സ് സിപിഐഎമ്മിൽ ചേർന്നു. കെപിസിസി എക്‌സിക്യൂട്ടിവ് അംഗവും മുൻ സെക്രട്ടറിയുമാണ് സോളമൻ. യുഡിഎഫ് തിരുവനന്തപുരം ജില്ലാ ചെയർമാൻ സ്ഥാനവും സോളമൻ അലക്‌സ് വഹിക്കുന്നു.

അതേസമയം, സോളമൻ അലക്‌സ് പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട് കെ സുധാകരൻ പ്രതികരിച്ചു. നാലു പേർ പാർട്ടി വിട്ടപ്പോൾ നാനൂറു പേർ പാർട്ടിയിൽ ചേർന്നുവെന്നും മാധ്യമങ്ങളത് കാണുന്നില്ലെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.

Read Also : കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ ഉടൻ രൂപീകരിക്കണം; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളുടെ യോഗം ചേർന്നു

ജനപിന്തുണയില്ലാത്തവരാണ് പാർട്ടി വിടുന്നത്. ആരും അവർക്ക് പിന്നാലെ പോകുന്നില്ല. എ.വി ഗോപിനാഥ് എവിടെയും പോയിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു.

Story Highlights: solomon alex left congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here