ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസ്; കർദിനാൾ മാർ ജോർജ് ആലഞ്ചേരി കോടതിയിൽ ഹാജരായി

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കോടതിയിൽ ഹാജരായി. വാദി ഭാഗം വിസ്‌താരം തുടങ്ങി, കേസിൽ ഇരുപത്തിയാറാം സാക്ഷിയാണ് കർദിനാൾ. ഇരയായ കന്യാസ്ത്രീ പീഡന വിവരം കർദിനാളിന്റെ അറിയിച്ചിരുന്നെന്ന് മൊഴി നൽകി. കേസിൽ രഹസ്യ വിചാരണയാണ് നടക്കുന്നത്.
കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പീഡനവിവരം കർദ്ദിനാളിനെ അറിയിച്ചുവെന്ന ഇരയായ കന്യാസ്ത്രീ മൊഴി പ്രകാരമാണ് വിചാരണ. വിചാരണ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് നിയന്ത്രണമുണ്ട്.
Read Also : കെപിസിസിക്ക് കീഴിലുള്ള സ്ഥാപനങ്ങളിൽ ഓഡിറ്റിംഗ് നടത്താൻ നിർദേശിച്ച് നേതൃത്വം
കുറവിലങ്ങാട് മഠത്തിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. സഭയിലെ ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളും ഉൾപ്പടെ നിരവധി പേർ കേസിലെ സാക്ഷി പട്ടികയിലുണ്ട്.
Story Highlights: court-will-hear-cardinal-mar-george-alencherry-in-the-rape-case-of-franco-mulakkal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here