Advertisement

പുരാവസ്തു തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും

October 1, 2021
Google News 1 minute Read
monson mavunkal

പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും. ഈ മാസം രണ്ട് വരെയാണ് മോന്‍സണെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്. monson mavunkal എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്. മോന്‍സണെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും ആരോപണങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. ഇവ തള്ളിക്കൊണ്ട് ക്രൈംബ്രാഞ്ച് വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു.

മോന്‍സണ്‍ മാവുങ്കലിനെയും പുരാവസ്തു വില്‍പ്പനക്കാരന്‍ സന്തോഷിനെയും ഇന്നലെ ഒരുമിച്ചിരുത്തിയാണ് മൊഴിയെടുത്തത്. മോന്‍സണിന്റെ പക്കലുള്ള വസ്തുക്കളില്‍ മുക്കാല്‍ ശതമാനത്തോളവും തിരുവനന്തപുരം സ്വദേശിയായ സന്തോഷിന്റെ പക്കല്‍ നിന്നും വാങ്ങിയതാണെന്ന് മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍ വെളിപ്പെടുത്തിയിരുന്നു.

Read Also : ഒരുമിച്ചിരുത്തി മൊഴിയെടുത്തു; പണം നല്‍കാനുണ്ടെന്ന് മോന്‍സണ്‍ സമ്മതിച്ചതായി സന്തോഷ്

കഴിഞ്ഞ അഞ്ച് വര്‍ഷമായി മോന്‍സണ് സാധനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മൊഴിയെടുക്കലില്‍ സന്തോഷ് ക്രൈംബ്രാഞ്ചിനെ അറിയിച്ചു. പുരാവസ്തുക്കള്‍ ശേഖരിച്ച് ആന്റിക് ബിസിനസ് നടത്തുകയും സിനിമയുടെ കലാസംവിധാനത്തിന് സാധനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ആളാണ് സന്തോഷ്. ഇദ്ദേഹം നല്‍കിയ വസ്തക്കളാണ് മോശയുടെ വടിയെന്നും ശ്രീകൃഷ്ണന്റെ വെണ്ണ ഉറി എന്ന രീതിയിലെല്ലാം മോന്‍സണ്‍ പരിചയപ്പെടുത്തിയത്.

Story Highlights: monson mavunkal, crime branch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here