Advertisement

‘നീചമായ മാനസികാവസ്ഥ; പ്രണയമെന്ന് അതിനെ വിളിക്കാൻ കഴിയില്ല’; നിതിനയുടെ കൊലപാതകത്തിൽ മന്ത്രി വീണാ ജോർജ്

October 1, 2021
Google News 1 minute Read
veena george on nithina murder

പാല സെന്റ് മേരീസ് കോളജ് വിദ്യാർത്ഥിനി നിതിനയുടെ കൊലപാതകത്തിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ്. പ്രണയം നിരസിച്ചാൽ കൊന്നു കളയുക എന്നത് എത്ര ക്രൂരവും നീചവുമായ മാനസികാസ്ഥയാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. അതിനെ പ്രണയമെന്ന് വിളിക്കാൻ കഴിയില്ല. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ പൊതുബോധം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ളവർക്കുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങൾ വനിത ശിശു വികസനവകുപ്പ് ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും കൗൺസിലർമാരുടെ സേവനവും കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള പ്രശ്‌നങ്ങളിലോ ഭീഷണികളിലോ അകപ്പെടുന്ന പെൺകുട്ടികൾക്ക് വനിത ശിശുവികസന വകുപ്പിന്റെ മിത്ര 181 ഹെൽപ് ലൈനിൽ ബന്ധപ്പെടാവുന്നതാണ്. പൊലീസിന്റെയും നിയമപരമായിട്ടുള്ളതുമായ സഹായവും വനിതാ ശിശു വികസന വകുപ്പ് ഉറപ്പാക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കോളജ് വിദ്യാർഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്ന സംഭവം അതിക്രൂരവും നിഷ്ഠൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. പ്രണയം നിരസിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രണയം നിരസിച്ചാൽ കൊന്നു കളയുക എന്നത് എത്ര ക്രൂരവും നീചവുമായ മാനസികാസ്ഥയാണ്. പ്രണയമെന്ന് അതിനെ വിളിക്കാൻ കഴിയില്ല അതിശക്തമായ ഒരു പൊതുബോധം, യുവതയുടെ പൊതുബോധം അങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് അനിവാര്യമാണ്.
സമൂഹത്തിലെ എല്ലാ തലങ്ങളിലും ഉള്ളവർക്കുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ വനിത ശിശു വികസനവകുപ്പ് ശക്തമാക്കിയിട്ടുണ്ട്, പ്രത്യേകിച്ച് സമീപ കാലഘട്ടത്തിൽ. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും കൗൺസിലർമാരുടെ സേവനവും കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള പ്രശ്‌നങ്ങളിലോ ഭീഷണികളിലോ അകപ്പെടുന്ന പെൺകുട്ടികൾക്ക് വനിത ശിശുവികസന വകുപ്പിന്റെ മിത്ര 181 ഹെൽപ് ലൈനിൽ ബന്ധപ്പെടാവുന്നതാണ്. പൊലീസിന്റെയും നിയമപരമായിട്ടുള്ളതുമായ സഹായവും വനിതാ ശിശു വികസന വകുപ്പ് ഉറപ്പാക്കുന്നതാണ്.

Story Highlights: veena george on nithina murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here