Advertisement

ബംഗളൂരുവില്‍ മൂന്നര കോടിയുടെ ക്രിസ്റ്റല്‍ മെത്ത് എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍

October 2, 2021
Google News 1 minute Read
crystel meth

ബംഗളൂരുവില്‍ 3.2 കോടി വിലമതിക്കുന്ന 640 ഗ്രാം ക്രിസ്റ്റല്‍ മെത്ത് എംഡിഎംഎയുമായി ഒരാള്‍ പിടിയിലായി. ബംഗളൂരു റെയില്‍വേ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

പ്രശാന്തി എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. വനിതാ ആര്‍പിഎഫ് ടീമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംശയാസ്പദമായ പെരുമാറ്റമായിരുന്നു പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും നിരോധിത ലഹരിപദാര്‍ത്ഥങ്ങള്‍ കൈവശം വച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.വനിതാ ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അരലക്ഷം രൂപയുടെ മദ്യം അനധികൃതമായി കൈവശം വച്ചതിന് ഇന്ന് രണ്ട് പേരെ ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

Read Also : കാക്കനാട് എംഡിഎംഎ കേസ്: സൂത്രധാരകരിൽ പ്രധാനി തൊയ്ബ അവിലാദ

പാര്‍ട്ടി ഡ്രഗ്‌സ് എന്നറിയപ്പെടുന്ന ലഹരിമരുന്നാണ് ക്രിസ്റ്റല്‍ മെത്ത് എംഡിഎംഎ. ഇത് മൂക്കിലൂടെ ഉപയോഗിക്കുന്നത് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കും. ശരീരത്തിന്റെ താപനിലയും രക്തസമ്മര്‍ദ്ദവും ഉയരുക, ഹൃദയാഘാതം എന്നിവയും കാരണമാകും. കേരളത്തില്‍ കൊച്ചിയില്‍ നിന്നുള്‍പ്പെടെ ഈ ലഹരിമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Story Highlights: crystel meth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here