Advertisement

മോൻസൺ മാവുങ്കൽ റിമാൻഡിൽ

October 2, 2021
Google News 1 minute Read

പുരാവസ്തു വിൽപനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കൽ റിമാൻഡിൽ. ഈ മാസം ഒൻപാതാം തീയതി വരെയാണ് മോൻസണിനെ റിമാൻഡ് ചെയ്തത്. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ മോൻസൺ മാവുങ്കലിനെ രണ്ട് തവണ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ശിൽപിയെ വഞ്ചിച്ച് പണം നൽകാത്തതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് മോൻസണിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഇത് കോടതി തിങ്കളാഴ്ച പരിഗണിക്കും.

മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം ശിൽപങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ശിൽപി സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റാണ് ഇന്നലെ രാത്രി റെയ്ഡ് നടത്തിയത്. സുരേഷ് നിർമിച്ച് നൽകിയ വിശ്വരൂപം ശിൽപം ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു.

Story Highlights: monson mavunkal remanded

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here