Advertisement

കോൺഗ്രസിലെ തർക്കങ്ങളിൽ മുസ്ലിം ലീഗിന് ആശങ്ക

October 2, 2021
2 minutes Read

കോൺഗ്രസിലെ സമീപകാല സംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിംലീഗ്. മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇടഞ്ഞു നിൽക്കുകയാണ്. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നില്ലെന്ന ആശങ്ക മുസ്ലിം ലീഗ് രേഖപ്പെടുത്തി.

കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തിരമായി മുന്ഗണന നൽകുക. ഒറ്റകെട്ടായി നേതൃത്വം മുന്നോട്ട് പോകണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. മഞ്ചേരിയിൽ നടക്കുന്ന പ്രവർത്തന സമിതി യോഗത്തിലാണ് മുസ്ലിം ലീഗിന്റെ വിലയിരുത്തൽ.

Read Also : ഹരിത വിഷയം ഇനി ചർച്ചയ്ക്കില്ല; കോൺഗ്രസിലെ പരസ്യ പോരിൽ ആശങ്കയെന്ന് മുസ്‍ലിം ലീഗ്

ഇതിനിടെ ഹരിത വിവാദം കെട്ടടങ്ങിയെന്ന് മുസ്‍ലിം ലീഗ് നേതൃത്വം. ഹരിത സംഘടന കോളജ് കമ്മിറ്റികൾ മാത്രമായി ക്യാമ്പസുകളിൽ ചുരുക്കാൻ ആലോചനയെന്ന് ലീഗ് . ഇതിന് പകരം പോഷക സംഘടനകളായ യൂത്ത് ലീഗിലും, എം.എസ്.എഫിലും വനിതകൾക്കു ഭാരവാഹിത്വം നൽകാനും ലീഗ് നേതൃത്വം തീരുമാനിച്ചു. പാർട്ടിക്ക് എതിരായ വിമർശനങ്ങൾക്കും ഉടൻ നടപടിയെടുക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു. നിലവിലെ ഹരിത കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാൽ ഹരിതക്ക് സംസ്ഥാന – ജില്ലാ കമ്മിറ്റികളുണ്ടാകില്ല.കൂടാതെ തെരെഞ്ഞടുപ്പിലുണ്ടായത് കനത്ത തോൽവിയെന്ന് മുസ്‍ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൻറെ വിലയിരുത്തി.

Read Also : അനധികൃത സ്വത്ത് സമ്പാദനക്കേസ്; വേട്ടയാടൽ തുടരുന്നു, ഏത് അന്വേഷണത്തെയും നേരിടും: കെ സുധാകരൻ

Story Highlights: Muslim league about Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top