Advertisement

നടപടികൾ കടുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്; പാർട്ടിക്കെതിരായ പരസ്യ വിമർശനങ്ങൾക്ക് ഉടൻ നടപടി

October 2, 2021
Google News 2 minutes Read

വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്. പാർട്ടിക്കെതിരായ പരസ്യ വിമർശനങ്ങൾക്ക് ഉടൻ നടപടി സ്വീകരിക്കാനും തീരുമാനമായി. കൂടാതെ പാർട്ടി പദവികളിൽ സ്ത്രീകൾക്ക് 20 % സംവരണം നൽകാനും നിർദേശം. മഞ്ചേരിയിൽ നടന്ന മുസ്ലിം ലീഗിന്റെ പ്രവർത്തന സമിതി യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ.

ഹരിത സംഘടന കോളജ് കമ്മിറ്റികൾ മാത്രമായി ക്യാമ്പസുകളിൽ ചുരുക്കാൻ ആലോചനയെന്ന് ലീഗ് വ്യക്തമാക്കി. ഇതിന് പകരം പോഷക സംഘടനകളായ യൂത്ത് ലീഗിലും, എം.എസ്.എഫിലും വനിതകൾക്കു ഭാരവാഹിത്വം നൽകാനും ലീഗ് നേതൃത്വം തീരുമാനിച്ചു. പാർട്ടിക്ക് എതിരായ വിമർശനങ്ങൾക്കും ഉടൻ നടപടിയെടുക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു. നിലവിലെ ഹരിത കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാൽ ഹരിതക്ക് സംസ്ഥാന – ജില്ലാ കമ്മിറ്റികളുണ്ടാകില്ല.

Read Also : ഹരിത വിഷയം ഇനി ചർച്ചയ്ക്കില്ല; കോൺഗ്രസിലെ പരസ്യ പോരിൽ ആശങ്കയെന്ന് മുസ്‍ലിം ലീഗ്

അതേസമയം തെരെഞ്ഞടുപ്പിലുണ്ടായത് കനത്ത തോൽവിയെന്ന് മുസ്‍ലിം ലീഗ് പ്രവർത്തക സമിതി യോഗം വിലയിരുത്തി. കൂടാതെ മുസ്‍ലിം ലീഗ് പരാജയപ്പെട്ട 12 മണ്ഡലങ്ങളിലും പരാജയ കാരണം കണ്ടെത്താൻ പുതിയ കമ്മിറ്റികൾ രൂപീകരിക്കാൻ ധാരണയായി.

Read Also : കോൺഗ്രസിലെ തർക്കങ്ങളിൽ മുസ്ലിം ലീഗിന് ആശങ്ക

Story Highlights: Muslim League Working Committee Meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here