Advertisement

രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർധനവ്

October 2, 2021
Google News 1 minute Read
kochi petrol price crossed 100

രാജ്യത്ത് വീണ്ടും പെട്രോൾ ഡീസൽ വില കൂട്ടി. പെട്രോൾ വില ലിറ്ററിന് 25 പൈസയും, ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 102.45 രൂപ. ഡീസലിന് 95.53 രൂപയുമാണ്. ഒരാഴ്ച്ചയ്ക്കിടെ ഡീസലിന് ഒരു രൂപ 96 പൈസയും പെട്രോളിന് 97 പൈസയും കൂടി.

തിരുവനന്തപുരത്ത് പെട്രോളിന് 104.13 രൂപയും ഡീസലിന് 97.12 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിനും ഡീസലിനും യഥാക്രമം 102.34 രൂപയും 95.35 രൂപയുമാണ്. ക്രൂഡ് ഓയിലിന്റെ വിലയില്‍ വര്‍ധനവ് ഉണ്ടായതാണ് ഇന്ധനവില വീണ്ടും ഉയരുവാന്‍ കാരണമായത് രണ്ടാഴ്ചയ്ക്കിടെ ഇത് ആറാംതവണയാണ് ഡീസല്‍ വില കൂട്ടുന്നത്.

Read Also : മോൻസൺ മാവുങ്കൽ കേസ്; കെ സുധാകരന്റെ വിശദീകരണത്തിന് വ്യക്തതയില്ല ; എ വിജയരാഘവൻ

രാജ്യത്ത് പ്രകൃതിവാതക വിലയില്‍ 62 ശതമാനം വര്‍ധനയുണ്ടായി. ഇതോടെ സിഎന്‍ജി വിലയും വര്‍ധിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച്പിസിഎല്‍) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നിട്ടും സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.

Story Highlights: petrol-rate-increase-today-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here