ഇന്ത്യൻ ജനാധിപത്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യങ്ങൾ ഇല്ല; CPIയുടെ ജനയുഗത്തിൽ BJP സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറിന്റെ ലേഖനം

ജനയുഗത്തിൽ BJP സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറിന്റെ ലേഖനം. CPI യുടെ മാസികയായ ജനയുഗത്തിന്റെ ഓണപ്പതിപ്പിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ ലേഖനം. ഇന്ത്യൻ ജനാധിപത്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യങ്ങൾ ഇല്ലെന്ന് രാജീവ് ചന്ദ്രശേഖർ ലേഖനത്തിൽ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിൽ പിശകുണ്ടെങ്കിൽ പരിഹരിക്കാൻ നിയമവഴികൾ ഉണ്ടെന്നും അദ്ദേഹം കുറിച്ചു.
എന്നാൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ലേഖനവും ജനയുഗം ഓണപ്പതിപ്പിൽ ഉണ്ട്. ജനാധിപത്യം പ്രതിസന്ധികൾ നേരിടുന്നു എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ ലേഖനം. ഭരണഘടനയുടെ ലക്ഷ്യങ്ങളെല്ലാം അവഹേളിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്നു എന്നും ബിനോയ് വിശ്വം ലേഖനത്തിൽ കുറിക്കുന്നു.
ലേഖനത്തിൽ വിശദീകരണവുമായി എഡിറ്റോറിയൽ ബോർഡ് രംഗത്തെത്തി. സിപിഐഎം കോൺഗ്രസ് നേതാക്കളോട് ലേഖനം ചോദിച്ചിരുന്നു. എം എ ബേബിയും സണ്ണി ജോസഫും നൽകിയില്ല. രാജീവ് ചന്ദ്രശേഖർ എഴുതി നൽകിയപ്പോൾ പ്രസിദ്ധീകരിച്ചുവെന്നുമാണ് എഡിറ്റോറിയൽ ബോർഡിന്റെ പ്രതികരണം. ബിനോയ് വിശ്വം എഴുതിയ ലേഖനത്തിന് തിരുത്തായല്ല രാജീവ് ചന്ദ്രശേഖറിന്റെ ലേഖനമെന്നും എഡിറ്റോറിയൽ ബോർഡ് പ്രതികരിച്ചു.
Story Highlights : Rajeev chandrasekhar article on cpi magazine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here