മുണ്ടക്കൈ ചൂരൽമല പുനരധിവാസം, ഏറ്റവും സൂപ്പർലാൻഡ് ഞങ്ങളുടേത്; ലീഗ് കണ്ടെത്തിയത് പെർഫെക്റ്റ് ഭൂമി: പി കെ കുഞ്ഞാലിക്കുട്ടി

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിക്കായി മുസ്ലിംലീഗ് കണ്ടെത്തിയ സ്ഥലം നിയമക്കുരുക്കുകളില്ലാത്തതും നിര്‍മ്മാണത്തിന് ഏറ്റവും അനുയോജ്യമായതാണെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പറഞ്ഞുകേള്‍ക്കുന്നതുപോലെ നിയമപരമായ തടസ്സങ്ങളൊന്നും ഭൂമിക്കില്ല. ഏറ്റവും മികച്ച സ്ഥലമാണ് ഞങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. വയനാട്ടില്‍ ഈ തരത്തിലുള്ള ഭൂമി മാത്രമേയുള്ളൂ- കുഞ്ഞാലിക്കുട്ടി പറഞ്ഞു. .
ലീഗ് കണ്ടെത്തിയത് പെർഫെക്റ്റ് ഭൂമി. ഒരു നിയമക്കുരുക്കും ഇല്ല. പറഞ്ഞു ഉണ്ടാക്കുന്നതിനപ്പുറം നിയമക്കുരുകില്ല. ഏറ്റവും സൂപ്പർലാൻഡ് ഞങ്ങളുടേത്. കുറച്ചു വില കൂടിയാലും കുഴപ്പമില്ല. തടസ്സപ്പെടുത്താൻ ആരു വിചാരിച്ചാലും കഴിയില്ല. ആര് വിചാരിച്ചാലും പദ്ധതി തടസ്സപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിശ്ചിത സമയപരിധിക്കുള്ളില്‍ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : p k kunhalikutty on wayanad landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here