Advertisement

മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് രാഷ്ട്രീയ വിഷയമല്ല; സിബിഐ അന്വേഷണം വേണമെന്ന് വി. എം സുധീരൻ

October 2, 2021
1 minute Read
v m sudheeran mavunkal case

മോൻസൺ മാവുങ്കൽ കേസ് രാഷ്ട്രീയ വാദപ്രതിവാദമായി മാറരുതെന്ന് കോൺഗ്രസ് നേതാവ് വി. എം സുധീരൻ. അങ്ങനെ ഉണ്ടായാൽ യഥാർത്ഥ കുറ്റവാളി രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് സുധീരൻ പറഞ്ഞു. മോൻസൺ മാവുങ്കൽ നടത്തിയ എല്ലാ തട്ടിപ്പുകളും പുറത്തുവരണം. വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നും വി. എം സുധീരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മോൻസൺ വിഷയം രാഷ്ട്രീയ വിവാദമാക്കി മാറ്റാൻ ആരും ശ്രമിക്കേണ്ടതില്ല. ഭൂലോക തട്ടിപ്പാണ് പ്രശ്‌നം. കുറ്റവാളി ശിക്ഷിക്കപ്പെടണം. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാകില്ല. കേരളത്തിലെ ഇന്റലിജൻസ് സംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയാണ് പ്രകടമാകുന്നത്. മുൻ ഡിജിപിയും പൊലീസ് ഉദ്യോഗസ്ഥരുമെല്ലാം മോൻസൺ മാവുങ്കലിന്റെ വീട്ടിൽ കയറിയിറങ്ങി. ഇന്റലിജൻസ് സംവിധാനം എന്തു ചെയ്യുകയായിരുന്നുവെന്നും വി. എം സുധീരൻ ചോദിച്ചു. കേരളത്തിന്റെ ആഭ്യന്തര വകുപ്പ് പരാജയമാണെന്നും സുധീരൻ കുറ്റപ്പെടുത്തി.

അതേസമയം, കോൺഗ്രസിൽ പ്രശ്‌നങ്ങളുണ്ടെന്ന് വി. എം സുധീരൻ ആവർത്തിച്ചു. കേരളത്തിലെ കോൺഗ്രസിൽ പല കാര്യങ്ങളിലും തിരുത്തൽ വരേണ്ടതായിട്ടുണ്ട്. ഹൈക്കമാൻഡിന്റെ ഫലപ്രദമായ ഇടപെടൽ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും സുധീരൻ കൂട്ടിച്ചേർത്തു.

Story Highlights: v m sudheeran mavunkal case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top