Advertisement

ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചവര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി

October 2, 2021
Google News 6 minutes Read
varun ghandhi

നാഥുറാം ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചവര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. ‘ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചവരുടെ പേരെടുത്ത് പറഞ്ഞ് പരസ്യമായി അവഹേളിക്കണം. ഇത്തരക്കാരെ മുഖ്യധാരയിലെത്തിക്കാന്‍ അനുവദിക്കരുത്’.ട്വിറ്ററിലൂടെയായിരുന്നു വരുണ്‍ ഗാന്ധിയുടെ പ്രതികരണം.

മാനസിക അസ്വാസ്ഥ്യമുള്ളവരാണ് ഗോഡ്‌സയെ പുകഴ്ത്തുന്നത്. ഇവരെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ അനുവദിക്കരുത്. ഇന്ത്യ എപ്പോഴും ആത്മീയമായി വലിയൊരു ശക്തിയാണ്. ഈ ആത്മീയതയ്ക്ക് ലോകത്തിന്റെ അംഗീകാരം ലഭിച്ചത് ഗാന്ധിജിയുടെ പ്രവൃത്തികളിലൂടെയാണ്. ഗോഡ്‌സെയ്ക്ക് സിന്ദാബാദ് വിളിക്കുന്നവര്‍ രാജ്യത്തെ അപമാനിക്കുകയാണ്. വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Read Also : ഇന്ന് ഗാന്ധി ജയന്തി; മഹാത്മാവിന് 152-ാം ജന്മവാർഷികം

മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍, ഗാന്ധിജിയെ വെടിവച്ചുകൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സെയ്ക്ക് സിന്ദാബാഗ് വിളിച്ചുകൊണ്ടുള്ള ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ പ്രചരിച്ചതിന് പിന്നാലെയാണ് വരുണ്‍ ഗാന്ധി എംപിയുടെ പ്രതികരണം.

Story Highlights: varun ghandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here