21
Oct 2021
Thursday
Covid Updates

    യുപിയില്‍ കര്‍ഷകര്‍ക്കുനേരെ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനമിടിച്ചുകയറി; മൂന്നുമരണം; എട്ടുപേര്‍ക്ക് പരുക്ക്

    3 farmers dies of accident up

    യുപിയില്‍ കര്‍ഷക പ്രതിഷേധത്തിനിടെ കേന്ദ്രമന്ത്രിയുടെ മകന്‍ സഞ്ചരിച്ച വാഹനമിടിച്ച് മൂന്ന് കര്‍ഷകര്‍ മരിച്ചു. എട്ട് കര്‍ഷകര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉത്തര്‍പ്രദേശ് ലഖിംപൂര്‍ഖേരി ജില്ലയിലാണ് സംഭവം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം കര്‍ഷകര്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നെന്നാണ് ആരോപണം.

    യുപി ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയെ ഉപരോധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കര്‍ഷര്‍ പ്രദേശത്ത് ഹെലിപാഡില്‍ തടിച്ചുകൂടിയിരുന്നു. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് അജയ് കുമാര്‍ മിശ്രയുടെ മകനും സംഘവും പ്രദേശത്ത് കാത്തുനിന്നതായാണ് വിവരം. എന്നാല്‍ കേശവ്പ്രസാദ് മൗര്യ ഉള്‍പ്പെടെയുള്ളവര്‍ അവിടെയിറങ്ങാതെ തിരികെ മടങ്ങി. ഇതിനുപിന്നാലെ കര്‍ഷകര്‍ പിരിഞ്ഞുപോകാന്‍ തീരുമാനിച്ചതിനിടയാണ് ആശിഷ് മിശ്രയുടെ സംഘത്തിന്റെ വാഹനം കര്‍ഷകര്‍ക്കുനേരെ പാഞ്ഞുകയറിയത്.

    പ്രദേശത്ത് ഒട്ടേറെ വാഹനങ്ങള്‍ക്ക് തീപിടിച്ചു. സംഭവത്തെ അപലപിച്ച സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.

    Story Highlights: 3 farmers dies of accident up

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top