18
Oct 2021
Monday
Covid Updates

  ഐപിഎൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ; ആർസിബിയും പഞ്ചാബും വൈകുന്നേരം; കൊൽക്കത്തയും ഹൈദരാബാദും രാത്രി

  rcb pbks rcb srh

  ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ. വൈകുന്നേരം 3.30ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പഞ്ചാബ് കിംഗ്സിനെ നേരിടുമ്പോൾ രാത്രി 7.30ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺറൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. നാലാം സ്ഥാനത്തിലേക്കുള്ള സാധ്യത നിലനിർത്തുന്നതിനായി കൊൽക്കത്തയ്ക്കും പഞ്ചാബിനും ഇന്ന് ജയം അനിവാര്യമാണ്. അതേസമയം, ഇന്ന് വിജയിച്ചാൽ ബാംഗ്ലൂരിന് പ്ലേ ഓഫ് ഉറപ്പിക്കാനാവും. (rcb pbks rcb srh)

  14 പോയിൻ്റുമായി പോയിൻ്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള ആർസിബി പ്ലേ ഓഫ് ഉറപ്പിക്കാനാണ് ഇറങ്ങുന്നത്. ബാറ്റിംഗ് നിര ഫോമിലാണെന്നത് അവർക്ക് ഏറെ ആശ്വാസം നൽകും. കോലി, ദേവ്ദത്ത്, ഭരത്, മാക്സ്‌വൽ എന്നിവരൊക്കെ മികച്ച രീതിയിൽ കളിക്കുന്നു. ഹർഷൽ പട്ടേലിൻ്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിരയും ഫോമിലാണ്. ആദ്യ പാദത്തിൽ നിരാശപ്പെടുത്തിയ യുസ്‌വേന്ദ്ര ചഹാൽ ഫോമിലേക്ക് തിരികെയെത്തിയത് ആർസിബിക്ക് ഊർജമാണ്.

  ഓപ്പണർമാർ പുറത്തായാൽ കളി തോൽക്കാൻ കഷ്ടപ്പെടുന്ന പഞ്ചാബിന് ഇപ്പോഴും മാറ്റമില്ല. നിക്കോളാസ് പൂരാനും ദീപക് ഹൂഡയും തുടർച്ചയായി പരാജയപ്പെടുകയാണ്. എയ്ഡൻ മാർക്രവും അവസാന മത്സരത്തിൽ ടീമിലെത്തിയ ഷാരൂഖ് ഖാനും പ്രതീക്ഷ നൽകുന്നു. രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി എന്നിവർ അടങ്ങിയ ബൗളിംഗ് നിര തകർപ്പൻ ഫോമിലാണ്.

  Read Also : അടിക്ക് തിരിച്ചടി; ചെന്നൈക്കെതിരെ രാജസ്ഥാന് തകർപ്പൻ ജയം

  ഷാർജയിലെ ബൗളിംഗ് പിച്ചിലാണ് മത്സരം. ടോസ് നേടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് വീണ്ടും ദുഷ്കരമാവും. സ്പിൻ പിച്ച് ആയതിനാൽ ജോർജ് ഗാർട്ടനു പകരം വനിന്ദു ഹസരങ്ക ആർസിബിയിൽ എത്തിയേക്കും. ഇത്തരത്തിൽ നതാൻ എല്ലിസിനു പകരമോ ഫേബിയൻ അലനു പകരമോ ആദിൽ റഷീദ് പഞ്ചാബ് കിംഗ്സിലും കളിച്ചേക്കും.

  നാലാം സ്ഥാനത്തിനായി പോരടിക്കുന്ന നാല് ടീമുകളിലൊന്നാണ് കൊൽക്കത്ത. ആദ്യ പാദത്തിൽ തകർന്നടിഞ്ഞ ടീം രണ്ടാം പാദത്തിൽ മികച്ച പ്രകടനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വെങ്കടേഷ് അയ്യർ വലിയ പ്ലസ് പോയിൻ്റാണ്. ഗിൽ മോശം ഫോമിലാണെങ്കിലും രാഹുൽ ത്രിപാഠി, നിതീഷ് റാണ, ദിനേഷ് കാർത്തിക് എന്നിവരുടെ മികച്ച ഫോം കൊൽക്കത്തയ്ക്ക് പ്രതീക്ഷയാണ്. സുനിൽ നരേൻ, വരുൺ ചക്രവർത്തി എന്നിവരാണ് ബൗളിംഗിൽ തിളങ്ങുന്നത്.

  ടൂർണമെൻ്റിൽ നിന്ന് പുറത്തായ സൺറൈസേഴ്സ് നഷ്ടപ്പെടാൻ ഒന്നുമില്ലാതെയാണ് ഇറങ്ങുന്നത്. കടലാസിൽ മികച്ച ടീം ഉണ്ടെങ്കിലും കളത്തിൽ അത് കാണുന്നില്ലെന്നതാണ് ഹൈദരാബാദിൻ്റെ പ്രശ്നം. സ്ഥിരതയില്ലായ്മാണ് ബാറ്റിംഗിൻ്റെ പ്രശ്നം. വില്ല്യംസൺ ഉൾപ്പെടെ ഒരു താരവും ബാറ്റിംഗിൽ സ്ഥിരത പുലർത്തുന്നില്ല. ജേസൻ ഹോൾഡർ മാത്രമാണ് ഒരു അപവാദം. ബൗളിംഗിലാവട്ടെ, റാഷിദ് ഖാൻ മാത്രമേ ഫോമിലുള്ളൂ.

  ദുബായിലാണ് മത്സരം. ബാറ്റിംഗ് പിച്ച് ആയതിനാൽ ഹൈ സ്കോറിംഗ് ഗെയിം പ്രതീക്ഷിക്കാം. കഴിഞ്ഞ മത്സരത്തിൽ, ഓപ്പണറായ ടിം സെയ്ഫെർട്ടിനെ ഏഴാം നമ്പറിൽ ഇറക്കിയ കെകെആർ മാനേജ്മെൻ്റ് തീരുമാനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഈ കളി സെയ്ഫെർട്ടിനു പകരം ഷാക്കിബ് ടീമിലെത്തിയേക്കും.

  Story Highlights: ipl rcb pbks rcb srh today

  കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
  COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

  Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top