19
Oct 2021
Tuesday
Covid Updates

    ഐപിഎൽ 2021 ഹൈദരാബാദിന് ബാറ്റിംഗ് തകർച്ച; കൊൽക്കത്തയ്ക്ക് 116 റൺസ് വിജയലക്ഷ്യം

    ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 116 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് തുടക്കം തന്നെ പാളി. ആദ്യ ഓവറിൽ തന്നെ സാഹയെ വിക്കറ്റിന് മുന്നിൽ ടിം സൗത്തി കുടുക്കി. മൂന്നാം ഓവറിൽ ജാസൺ റോയും ഔട്ടായി.

    ഏഴാം ഓവറിലെ അഞ്ചാം പന്തിൽ നായകൻ കെയ്‌ൻ വില്യംസണെ(26) ഷാക്കിബ് റണ്ണൗട്ടാക്കിയതോടെ 38-3 എന്ന നിലയിൽ സൺറൈസേഴ്‌സ് മൂക്കുകുത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കൊൽക്കത്ത 2.2 ഓവറിൽ 11 റൺസെന്ന നിലയിലാണ്.

    Read Also : പഞ്ചാബിനെ തോൽപ്പിച്ച് കോലിപ്പട; ബാംഗ്ലൂർ പ്ലേ ഓഫിൽ

    തുടർച്ചയായ ഇടവേളകളിൽ കൊൽക്കത്തയ്ക്ക് വിക്കറ്റുകൾ നേടാനായി, കൂടാതെ റൺ നിരക്കും പിടിച്ചുനിർത്താനായി. 20 ഓവറിൽ വെറും115-8 എന്ന സ്‌കോറിൽ ഹൈദരാബാദിനെ എറിഞ്ഞൊതുക്കി. 26 റൺസെടുത്ത നായകൻ കെയ്‌ൻ വില്യംസണാണ് ടോപ് സ്‌കോറർ.

    ടോസ് നേടിയ സൺറൈസേഴ്‌സ് നായകൻ കെയ്‌ൻ വില്യംസൺ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിനായി സന്ദീപ് ശർമ്മയ്‌ക്ക് പകരം ഉമ്രാൻ മാലിക്കെത്തി. അതേസമയം കൊൽക്കത്തയിൽ ടിം സീഫെർട്ടിന് ഷാക്കിബ് അൽ ഹസൻ ഇടംപിടിച്ചു.

    Story Highlights: ipl2021-live-score-

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top