Advertisement

പഞ്ചാബിനെ തോൽപ്പിച്ച് കോലിപ്പട; ബാംഗ്ലൂർ പ്ലേ ഓഫിൽ

October 3, 2021
Google News 1 minute Read

ഐപിഎല്ലിൽ ബാംഗ്ലൂരിനെതിരെ ഇന്ന് നടന്ന നിർണായക മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിന് തോൽവി. ഇതോടെ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് മങ്ങലേറ്റു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് ആറ് റൺസിൻറെ തോൽവിയാണ് പഞ്ചാബ് ഏറ്റുവാങ്ങിയത്.

ജയത്തോടെ ആർസിബി പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി. ആർസിബി മുന്നോട്ടുവെച്ച 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് 20 ഓവറിൽ ആറ് വിക്കറ്റിന് 158 റൺസേ നേടാനായുള്ളൂ.

Read Also : നിതിനയുടെ വീട് സന്ദർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ; കുടുംബത്തെ സഹായിക്കാൻ വേണ്ട നടപടി സ്വീകരിക്കും

42 പന്തിൽ 57 റൺസ് നേടിയ മായങ്ക് അഗർവാളും 39 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലും മാത്രമാണ് പഞ്ചാബ് നിരയിൽ തിളങ്ങിയത്. ആർ സി ബി യ്ക്ക് വേണ്ടി യുസ്വേന്ദ്ര ചഹാൽ നാലോവറിൽ 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആർസിബി മികച്ച തുടക്കത്തിന് ശേഷം ഗ്ലെൻ മാക്‌സ്‌വെല്ലിൻറെ വെടിക്കെട്ടിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 164 റൺസ് നേടി. പഞ്ചാബിനായി മൊയ്‌സസ് ഹെൻ‌റിക്വസും, മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീതം നേടി.

Story Highlights: ipl2021-live-updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here