Advertisement

നിതിനയുടെ വീട് സന്ദർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ; കുടുംബത്തെ സഹായിക്കാൻ വേണ്ട നടപടി സ്വീകരിക്കും

October 3, 2021
Google News 1 minute Read

പാലാ സെന്റ് തോമസ് കോളജിൽ കൊല്ലപ്പെട്ട നിതിന മോളുടെ വീട് സന്ദർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ പി സതി ദേവി. ഇന്ന് ഉച്ചയ്ക്കാണ് വൈക്കത്തെ വീട്ടിൽ വനിതാ കമ്മീഷൻ അധ്യക്ഷ പി സതി ദേവി സന്ദർശിച്ചത്.

പിടിയിലായ ശേഷമുള്ള അഭിഷേകിന്റെ പെരുമാറ്റത്തിൽ നിന്ന് കൊലപാതകം കരുതിക്കൂട്ടിയാണെന്ന് വ്യക്തമായെന്ന് സതീദേവി പറഞ്ഞു. മറ്റ് ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം, അമ്മയെ സഹായിക്കാൻ എന്ത് ചെയ്യണമെന്ന് ആലോചിക്കുമെന്നും സതീദേവി പറഞ്ഞു.

നിതിനയുടെ അമ്മയുമായി ഒരു മണിക്കൂറിലധികം കൂടിക്കാഴ്ച്ച നടത്തി.കൂടിക്കാഴ്ച്ചയിൽ അഭിഷേകുമായി പരിചയപ്പെട്ടതടക്കമുള്ള വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്‌തു. നിലവിൽ വിവാഹത്തിന് സമ്മതമെന്നുള്ള ഉറപ്പ് കുടുംബം നൽകിയിരുന്നു, ഇതിനിടയിലാണ് തർക്കങ്ങൾ ഉണ്ടാവുകയും അത് കൊലപാതകത്തിലേക്ക് നയിക്കുകയും ചെയ്‌തത്‌.

/ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തുന്ന മോൻസൺ; ദൃശ്യങ്ങൾ 24 ന്

കൊലപാതകത്തിന് വേണ്ടി എന്തെങ്കിലും തരത്തിലുള്ള പരിശീലനം പ്രതി നേടിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതിന് പിന്നിൽ എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നോ എന്നും പൊലീസ് പരിശോധിക്കുന്നു. സ്‌കൂളുകളിലും, കോളജുകളും ഇതുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കണമെന്നും സതീദേവി പറഞ്ഞു.

Story Highlights: nithina-murder-sathidevi-says-womens-commission-will-monitor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here