Advertisement

ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തുന്ന മോൻസൺ; ദൃശ്യങ്ങൾ 24 ന്

October 3, 2021
Google News 2 minutes Read
monson mavunkal threat police

ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തുന്ന മോൻസൺ മാവുങ്കലിൻ്റെ ദൃശ്യങ്ങൾ 24ന്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആയിരുന്ന അനിൽ കുമാറിനെയാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. തൻ്റെ പരാതിയിൽ തനിക്കെതിരെ അന്വേഷിക്കുന്നോ എന്നാണ് മോൻസണിൻ്റെ ചോദ്യം. ഡിജിപിക്കും ഹൈക്കോടതിയ്ക്കും പരാതി നൽകുമെന്നും ഡിജിപിയല്ല, ആര് പറഞ്ഞാലും തനിക്ക് സത്യസന്ധമായേ അന്വേഷിക്കാൻ കഴിയൂ എന്നാണ് ഡിവൈഎസ്പി മറുപടി പറയുന്നത്. മോൻസൺ വിളിച്ചുവരുത്തിയ എറണാകുളം നോർത്ത് എസ് ഐ അനസിനെയും ദൃശ്യങ്ങളിൽ കാണാം. (monson mavunkal threat police)

ഡിവൈഎസ്‌പിക്കെതിരായി ഒരു കേസ് ഇപ്പോ ഫയൽ ചെയ്തിട്ട് വന്നതേയുള്ളൂ എന്നും നമ്മൾ കണ്ടത് നല്ല സമയത്താണെന്നുമുള്ള മോൻസണിൻ്റെ സംഭാഷണത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. എനിക്കെതിരെ ഇല്ലല്ലോ എന്ന് ആരോ ചോദിക്കുന്നു. സാറിനെതിരെ കൊടുക്കും എന്നാണ് മോൻസണിൻ്റെ മറുപടി. വീട്ടിൽ വന്ന് ഹരാസ് ചെയ്യുക, ചുറ്റുവട്ടത്ത് ചെന്ന് ചോദിക്കുക. ഞാനല്ലല്ലോ സാറെ പ്രതി? എന്ന് മോൻസൺ പറയുന്നു. അത് അന്വേഷണത്തിൻ്റെ ഭാഗമാണെന്ന് അനിൽ കുമാർ മറുപടി നൽകുന്നു. ഞങ്ങൾ താങ്കളോടൊപ്പമാണെന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ ഉറപ്പ് മോൻസൺ നിരസിക്കുന്നു. നിങ്ങൾ എനിക്കെതിരാണ്. എനിക്കും ചില കണക്ഷനുകൾ ഉണ്ടെന്നും മോൻസൺ പറയുന്നു.

Read Also : മോൻസൺ കേസിൽ ഇടപെട്ടെന്ന ആരോപണം; ചേർത്തല സിഐക്ക് സ്ഥലം മാറ്റം

നേരത്തെ മോൻസൺ 6 കോടി 27 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ശ്രീവത്സം ഗ്രൂപ്പ് പന്തളം പൊലീസിനു പരാതി നൽകിയിരുന്നു. ഈ പരാതിയുമായി ബന്ധപ്പെട്ടാണ് സംഭാഷണം. കേസിൽ അന്വേഷണത്തിൻ്റെ ഭാഗമായാണ് ക്രൈം ബ്രാഞ്ച് മോൻസണിൻ്റെ കലൂരുള്ള വീട്ടിലെത്തിയത്. ആ സമയത്തായിരുന്നു ഈ സംഭവം.

ഈ സംഭവത്തിനു ശേഷം മോൻസൺ ചേർത്തല പൊലീസിൽ ഒരു പരാതി നൽകിയിരുന്നു. തൻ്റെ 7 കോടി രൂപ വില വരുന്ന വാഹനങ്ങൾ ശ്രീവത്സം ഗ്രൂപ്പിന് വാടകയ്ക്ക് നൽകിയിരുന്നു. അവർ ഒരു കോടി രൂപ മാത്രമാണ് നൽകിയതെന്നായിരുന്നു പരാതി. ഈ സംഭവമാണ് മോൻസൺ സംഭാഷണത്തിൽ പറയുന്നത്.

അതേസമയം, മോൻസൺ മാവുങ്കൽ കേസിൽ അനധികൃതമായി ഇടപെട്ടെന്ന ആരോപണത്തിൽ ചേർത്തല സിഐ പി. ശ്രീകുമാറിനെ സ്ഥലം മാറ്റി. പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് സിഐയെ സ്ഥലം മാറ്റിയത്.

Story Highlights: monson mavunkal threat police video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here