Advertisement

‘ആഗ്രഹിച്ചിട്ട് പരാജയപ്പെട്ടെങ്കിലും ശ്രമം അവസാനിപ്പിച്ചിട്ടില്ല’; മുഖ്യമന്ത്രിയാകാൻ ശ്രമം തുടരും: രമേശ് ചെന്നിത്തല

October 3, 2021
Google News 1 minute Read

കേരളത്തിലെ മുഖ്യമന്ത്രിയാകാൻ ശ്രമം തുടരുകയാണെന്ന് കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. ആഗ്രഹിച്ചിട്ട് പരാജയപ്പെട്ടെങ്കിലും ശ്രമം അവസാനിപ്പിച്ചിട്ടില്ല. അവസാനം വരെ അതിനായി പോരാടി വിജയം നേടുമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

തന്റെ നിയോജക മണ്ഡലമായ ഹരിപ്പാട് സ്കൂൾ കുട്ടികളുമായി സംവദിച്ച ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല. കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ മുഖ്യമന്ത്രിയാവും. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ട് ശ്രമം അവസാനിപ്പിക്കില്ല. ഒരിക്കൽ ആ ലക്ഷ്യം നേടുമെന്നും ചെന്നിത്തല പറഞ്ഞു.

Read Also : ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തുന്ന മോൻസൺ; ദൃശ്യങ്ങൾ 24 ന്

‘കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചയാളാണ് താൻ. മുഖ്യമന്ത്രി ആകാനുള്ള ശ്രമം തുടരുകയാണ്. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് കൊണ്ട് ശ്രമം അവസാനിപ്പിക്കില്ല. ലക്ഷ്യം കണ്ടില്ലെങ്കിലും അതിന് വേണ്ടി ശ്രമം തുടരുകയാണ്. ഒരിക്കൽ ആ ലക്ഷ്യം താൻ നേടും,’- എന്നും അദ്ദേഹം പറഞ്ഞു.

Story Highlights: one-day-i-will-be-kerala-cm-says-ramesh-chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here