Advertisement

‘ഇപ്പോൾ ചെയ്യുന്ന ജോലിയിൽ സമർത്ഥൻ; ബിജെപി അധ്യക്ഷ സ്ഥാനത്തേക്കില്ല’: സുരേഷ് ഗോപി

October 3, 2021
1 minute Read
suresh gopi reaction to media

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് ആവർത്തിച്ച് സുരേഷ് ഗോപി എം.പി. ഇപ്പോൾ ചെയ്യുന്ന ജോലിയിൽ താൻ സമർത്ഥനാണ്. അത് തുടരാൻ അനുവദിക്കണം. പി.പി മുകുന്ദനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും സംഘടനാകാര്യങ്ങൾ ചർച്ചയായില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പി.പി മുകുന്ദനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

പി.പി മുകുന്ദനുമായി തനിക്ക് 1989 മുതലുള്ള പരിചയമാണ്. ആ ബന്ധമാണ് ഇപ്പോഴും തുടരുന്നത്. മുകുന്ദനുമായി തനിക്ക് പാർട്ടി ബന്ധമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ബിജെപി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് സുരേഷ് ഗോപി നേരത്തേയും വ്യക്തമാക്കിയതാണ്. ആ സ്ഥാനത്തേക്ക് എത്തേണ്ടത് രാഷ്ട്രീയക്കാരാണെന്നും സിനിമാക്കാരല്ലെന്നുമാണ് സുരേഷ് ഗോപിയുടെ നിലപാട്.

Story Highlights: suresh gopi reaction to media

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top