പാലക്കാട് ശബരി ആശ്രമത്തെ കോൺഗ്രസും ബിജെപിയും അവഗണിച്ചു; കോൺഗ്രസിനും ബിജെപിക്കുമെതിരെ എ.കെ.ബാലൻ

വിവാദമുണ്ടാക്കുന്നവർക്ക് ആ മണ്ണിൽ ചവിട്ടാൻ അർഹതയില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ. സംസ്ഥാനവും കേന്ദ്രവും ഭരിച്ച കോൺഗ്രസ്, ആശ്രമം നവീകവരിക്കുന്നതിന് നയാപൈസ നീക്കിവച്ചില്ലെന്ന് എ.കെ ബാലൻ ആരോപിച്ചു.
മഹാത്മാവിന്റെ സ്മരണ നിലനിൽക്കുന്ന ആശ്രമത്തെ കോൺഗ്രസ് അവഗണിച്ചുവെന്നും ഏഴ് വർഷമായി കേന്ദ്രം ഭരിക്കുന്ന ബിജെപിയും ഗാന്ധി സ്മാരകം വരും തലമുറയ്ക്ക് ഉതകും വിധം മാറ്റിയെടുക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും എ.കെ ബാലൻ പറഞ്ഞു.
ഗാന്ധി ഘാതകനായ ഗോഡ്‌സെയെ ആരാധിക്കുന്ന അവർക്ക് ആ മണ്ണിൽ ചവിട്ടാൻ പോലും അർഹതയില്ലെന്നും എകെ ബാലൻ പറഞ്ഞു.
Read Also : വാളയാർ അമ്മയുടെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ കോൺഗ്രസും ബിജെപിയും : മന്ത്രി എകെ ബാലൻ
ശബരി ആശ്രമം നവീകരിക്കാൻ അഞ്ച് കോടി രൂപ നീക്കിവച്ചത് ഒന്നാം പിണറായി സർക്കാരാണെന്നും എ.കെ ബാലൻ പറയുന്നു.
Story Highlights: ak balan against congress bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here