Advertisement

തിരുവനന്തപുരം പുല്ലുവിളയിൽ ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

October 4, 2021
0 minutes Read

തിരുവനന്തപുരം പുല്ലുവിളയിൽ ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവ് പൊലീസ് പിടിയിൽ. നട്ടെല്ലിനും തലയിലും ഗുരുതരമായി പരിക്കേറ്റ പുല്ലുവിള സ്വദേശി ജെസി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വർഷങ്ങളായി തുടരുന്ന മർദനം സഹിക്ക വയ്യാതെ വിവാഹ മോചനത്തിന് അപേക്ഷ നൽകിയതിനായിരുന്നു ഭർത്താവ് വർഗീസിൻറെ ക്രൂരത.

ജെസിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് വർഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പതിമൂന്ന് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. സ്ഥിരമായി മദ്യപിച്ചെത്തി വർഗീസ് ജെസിയെ മർദ്ദിക്കുമായിരുന്നു. പല തവണ ആവർത്തിച്ചപ്പോഴാണ് ഇവർ ആറ് മാസം മുൻപ് വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.വർഗീസിനെതിരെ നേരത്തെ പല തവണ പരാതി നൽകിട്ടുണ്ടെങ്കിലും പൊലീസ് എപ്പോഴും ഒത്തുതീർപ്പാക്കി വിടുകയാണ് പതിവെന്നും ജെസിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top