പീഡനക്കേസിലെ ഇരയെ മോന്‍സണ്‍ ഭീഷണിപ്പെടുത്തി; അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് പരാതിക്കാരി

പീഡനക്കേസിലെ ഇരയെ മോന്‍സണ്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തിയ കേസില്‍ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കേസന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു. മോന്‍സണ്‍ മാവുങ്കലിന്റെ monson mavunkal ബിസിനസ് പങ്കാളിയുടെ മകന്‍ ശരതിനെതിരായ പീഡനപരാതിയിലും അന്വേഷണം വേണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. തനിക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പരാതിക്കാരി ട്വന്റിഫോറിനോട് പറഞ്ഞു. പരാതിയുടെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.
ആലപ്പുഴ സ്വദേശിയും മോന്‍സന്റെ ബിസിനസ് പങ്കാളിയുമായ ശരതിനെതിരെ പെണ്‍കുട്ടി ഏഴുമാസം മുന്‍പ് പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെ മോന്‍സണും ശരതും പെണ്‍കുട്ടിയെ പലതവണ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതിനുവഴങ്ങാതെ വന്നതോടെയാണ് മോന്‍സണ്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയത്.
Read Also : മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് സിബിഐ അന്വേഷിക്കണം; വിഎം സുധീരൻ
നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തന്നെയും സഹോദരനെയും ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പറയുന്നു. പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായതിനുപിന്നാലെയാണ് വെളിപ്പെടുത്തലുമായി പെണ്‍കുട്ടി രംഗത്തെത്തിയത്.
Story Highlights: monson mavunkal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here