Advertisement

ലഖിംപൂര്‍ ഖേരി സംഭവം; കര്‍ഷക സമരത്തെ ചോരയില്‍ മുക്കിക്കൊല്ലുന്നു; ഉമ്മന്‍ ചാണ്ടി

October 4, 2021
Google News 0 minutes Read

കര്‍ഷക സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള ബിജെപിയുടെ കിരാതനടപടികള്‍ക്ക് രാജ്യം മാപ്പുനല്കില്ലെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. സമരം ഒത്തുതീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുന്നതിനു പകരം കര്‍ഷകരെ കുറ്റക്കാരാക്കി നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. കേന്ദ്രം പാസാക്കിയ നിയമത്തിനെതിരേയുള്ള സമരത്തില്‍ നൂറു കണക്കിനു കര്‍ഷകരാണ് ഇതിനോടകം ജീവത്യാഗം നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണുതുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യോഗി ദുര്‍ഭരണം യു.പി സംസ്ഥാനത്തെ നരനായാട്ടിന്റെ വിളനിലമായി മാറ്റിയെന്ന് കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം സുധീരനും കുറ്റപ്പെടുത്തി. കര്‍ഷകരെ മരണത്തിലേയ്‌ക്കെത്തിക്കുകയും, അതിനെതിരെ ശക്തമായി പ്രതികരിച്ച പ്രിയങ്കഗാന്ധിയെ അറസ്റ്റുചെയ്യുകയും, പ്രതിപക്ഷ നേതാക്കളെ തടയുകയും ചെയ്ത യു.പി സര്‍ക്കാർ നടപടി ജനാധിപത്യവിരുദ്ധവും നീതിരഹിതവുമാണെന്ന് അദ്ദേഹം ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here