വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തീവ്രവാദം വളര്‍ത്താന്‍ ശ്രമം; സിപിഐഎം കുറിപ്പ് തള്ളി മുഖ്യമന്ത്രി

കോളജ് വിദ്യാര്‍ത്ഥികളില്‍ തീവ്രവാദം വളര്‍ത്താന്‍ ഗൂഡശ്രമം നടക്കുന്നുണ്ടെന്ന സിപിഐഎം സമ്മേളന കുറിപ്പ് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്റലിജന്‍സ് മേധാവി ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
മതസാമുദായിക സംഘടനകളുടെ യോഗം വിളിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. നിലവില്‍ അത്തരമൊരു യോഗം ആവശ്യമില്ല, മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ വര്‍ധിച്ചുവരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജവാര്‍ത്തകള്‍ നല്‍കി വര്‍ഗീയത സൃഷ്ടിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ശ്രമിക്കുന്നുവെന്നും ഇതുതടയാന്‍ രഹസ്യാന്വേഷണ വിഭാഗവും സൈബര്‍ സെല്ലും നിരീക്ഷണം നടത്തുന്നുണ്ടെന്നും ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.
Read Also : പാലാ ബിഷപ്പ് പ്രസ്താവന; തുടർ ചർച്ചകൾ ആവശ്യമില്ല, സർക്കാർ നിലപാട് വിശദീകരിച്ച് കഴിഞ്ഞു: മുഖ്യമന്ത്രി
സംസ്ഥാനത്ത് പ്രൊഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളെ തീവ്രവാദത്തിലേക്ക് ചിന്തിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നായിരുന്നു സിപിഐഎം കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നത്. വര്‍ഗീയ കലാപം നടത്താന്‍ ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ ചില പോര്‍ട്ടലുകള്‍ക്കെതിരെ നടപടിയെടുത്തതായും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
Story Highlights: pinarayi vijayan against cpim report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here