ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയാക്കി നിശ്ചയിച്ചത് റദ്ദാക്കി ഹൈക്കോടതി; തീരുമാനം പുനഃപരിശോധിക്കണം

സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കി നിശ്ചയിച്ചത് റദ്ദാക്കി ഹൈക്കോടതി. നിരക്ക് പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ലാബ് ഉടമകളുമായി ചര്‍ച്ച നടത്തി പുതിയ നിരക്ക് നിശ്ചയിക്കണമെന്നും കോടതി പറഞ്ഞു. ലാബ് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. RTPCR rate
സര്‍ക്കാര്‍ ഏകപക്ഷീയമായാണ് പരിശോധനാ നിരക്ക് കുറച്ചതെന്നായിരുന്നു ലാബ് ഉടമകള്‍ കോടതിയില്‍ ഉന്നയിച്ച വാദം.
സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനുള്ള നിര്‍ദേശവും കോടതി നല്‍കി. കൊവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന് പരാതികള്‍ ഉയര്‍ന്നതോടെയാണ് ആര്‍ടിപിസിആര്‍ നിരക്ക് സര്‍ക്കാര്‍ 500 രൂപയാക്കി കുറച്ചത്.
Story Highlights: RTPCR rate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here