തിരുവനന്തപുരം നഗരസഭയിലെ നികുതി പണം തിരിമറി; ജനങ്ങളുടെ പണം നഷ്ടമായിട്ടില്ലെന്ന് മേയർ

തിരുവനന്തപുരം നഗരസഭയിലെ നികുതി പണം സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി മേയർ. ജനങ്ങളുടെ പണം നഷ്ടമായിട്ടില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ നഗരസഭ സസ്‌പെൻഡ് ചെയ്‌തെന്ന് മേയർ ആര്യാ രാജേന്ദ്രൻ. ജനങ്ങളുടെ പണം നഷ്ടമായെന്ന് ചില കൗൺസിലർമാർ വ്യാജ പ്രചാരണം നടത്തുന്നു. ബിജെപി ഉന്നയിച്ച ആവശ്യങ്ങൾ നഗരസഭ നടപ്പാക്കാൻ തീരുമാനിച്ചതാണെന്ന് മേയർ ചൂണ്ടിക്കാട്ടി. ചർച്ച പരാജയപ്പെട്ടത് ശരിയല്ല, ബിജെപി ചർച്ച വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. താൻ മുൻകൈ എടുത്താണ് ചർച്ച വിളിച്ചതെന്നും മേയർ അറിയിച്ചു.
അതേസമയം, തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ സമരം തുടരുമെന്ന് ബിജെപി അറിയിച്ചു. ബിജെപി കൗൺസിലർമാരെ ചർച്ചയ്ക്ക് വിളിച്ച മേയർ, തങ്ങളുടെ നാല് ആവശ്യങ്ങൾ അംഗീകരിച്ചില്ല. തുടന്ന് സമരം ശക്തമായ സമരം തുടരുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു.
നാല് ആവശ്യങ്ങളും അംഗീകരിക്കാൻ മേയർ തയ്യാറായിട്ടില്ല. സമരം ശക്തമായി തുടരാനാണ് ബിജെപി യുടെ തീരുമാനം. പണം തട്ടിയെടുത്ത ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുക, അവരെ അറസ്റ്റ് ചെയ്യുന്നത്തിന് നാളെ കൂടുന്ന യോഗത്തിൽ ഔദ്യോഗിക പ്രമേയം നടപ്പിലാക്കണം, ഒരാഴ്ചയ്ക്കുള്ളിൽ കുടിശിക ലിസ്റ്റ് വാർഡ് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കണം, ഐ കെ എം സോഫ്റ്റ് വെയറിന്റെ ക്രമക്കേടുകൾ പരിശോധിച്ച് വേണ്ട അപ്ഡേഷനുകൾ നടക്കണം എന്നി ആവശ്യങ്ങളാണ് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടിയത്.
Story Highlights: trivandrum-corporation-issue-mayor-response-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here