കുറച്ചു പേര്‍ കൂടി പോകാനുണ്ട്; പിന്നെ എല്ലാം ശരിയാവും; കെ മുരളീധരന്‍

കോണ്‍ഗ്രസില്‍ നിന്ന് ഇനിയും കൂടുതൽ പേര്‍ കൂടി പുറത്തു പോകാനുണ്ടെന്ന് കെ മുരളീധരന്‍ എം പി. കെപിസിസി നിര്‍വാഹക സമിതി അംഗം പി വി ബാലചന്ദ്രന്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെയാണ് മുരളീധരന്‍റെ പ്രതികരണം. മോൺസൺ കേസില്‍ കോണ്‍ഗ്രസുകാരെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കിൽ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ സുധാകരന്‍ തന്നെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ഇക്കാര്യം പാര്‍ലമെന്‍റില്‍ എംപിമാര്‍ ആവശ്യപ്പെട്ടുഎന്നും മുരളീധരന്‍ പറഞ്ഞു. ഡിഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള ഒരു അന്വേഷണവും വിജയമാവില്ല. അത് സര്‍ക്കാരിനെ രക്ഷിക്കാനാണ്. സര്‍ക്കാര്‍ പ്രതിസ്ഥാനത്തു വരുന്ന കേസുകളിലെല്ലാം ശ്രീജിത്ത് തന്നെ അന്വേഷണ ഉദ്യോഗസ്ഥനാവുന്നതില്‍ ദുരൂഹതയുണ്ടെന്നും മുരളീധരന്‍ ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here