Advertisement

നീലഗിരിയിലെ നരഭോജി കടുവയെ കൊല്ലരുത് : മദ്രാസ് ഹൈക്കോടതി

October 5, 2021
Google News 2 minutes Read
don't kill nilgiri tiger madras HC

തമിഴ്‌നാട് നീലഗിരിയിലെ നരഭോജി കടുവയെ കൊല്ലരുതെന്ന് മദ്രാസ് ഹൈക്കോടതി. കടുവകളുടെ എണ്ണം കുറവാണ്. അതിനാൽ ജീവനോടെ പിടികൂടണമെന്നും ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജി ഉത്തരവിട്ടു. ( don’t kill nilgiri tiger madras HC )

കടുവയെ കൊല്ലാനുള്ള ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവിനെതിരെ നൽകിയ പൊതു താൽപര്യ ഹർജിയിലാണ് കോടതി നിർദ്ദേശം. കടുവ, വന്യജീവി സങ്കേതത്തിന് അകത്തായതിനാൽ പിടികൂടാൻ ചുരുങ്ങിയ ആളുകൾ അടങ്ങിയ സംഘത്തെ നിയോഗിക്കണം. കൂടുതൽ ആളുകൾ വനത്തിൽ പ്രവേശിച്ചാൽ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് ബുദ്ധിമുട്ടാകുമെന്നും കോടതി നിരീക്ഷിച്ചു.

Read Also : മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

കഴിഞ്ഞ ഒരു വർഷത്തിനിടെ നാല് പേരെയാണ് കടുവ കൊന്ന് തിന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് വെടി വെച്ച് കൊല്ലാൻ വനം വകുപ്പ ഉത്തരവിട്ടത്. കടുവയ്ക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Story Highlights: don’t kill nilgiri tiger madras HC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here