Advertisement

ജമ്മു കശ്മീരിൽ ഭീകരാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

October 5, 2021
2 minutes Read

ജമ്മു കശ്മീരിൽ ഒരു മണിക്കൂറിനിടെ മൂന്നിടത്ത് ഭീകരാക്രമണം. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ശ്രീ നഗറിലെ ലാൽ ബസാറിന് സമീപമാണ് ഭീകരാക്രമണം ഉണ്ടായത്. മൂന്നിടത്തും ആക്രമണത്തിനിരയായത് പ്രദേശവാസികളാണ്. ഭീകരർ പ്രദേശവാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകരാക്രമണത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ സേനയുടെ തെരച്ചിൽ തുടരുകയാണ്.

തുടരെയുള്ള ഭീകരാക്രമണത്തിൽ ജമ്മുകശ്‍മീരിൽ മൂന്ന് ദിവസത്തിനിടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്ത്. ഇന്ന് വൈകീട്ട് ആറ് മണി മുതൽ ഏഴ് മണി വരെയായിരുന്നു ഭീകരാക്രമണങ്ങൾ ഉണ്ടായത്. ശ്രീനഗറിലും ബന്ദിപോരയിലുമാണ് അക്രമണങ്ങൾ ഉണ്ടായത്.

Read Also : ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടി; ഒരു ഭീകരനെ വധിച്ചു

ആദ്യ രണ്ട് ആക്രമണങ്ങൾ ശ്രീ നഗറിലെ ലാൽ ബസാറിലായിരുന്നു. ഫാർമസിസ്റ്റന്റിനു നേരെയാണ് ഭീകരർ ആദ്യം വെടിയുതിർത്തത്. ഇയാൾ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. തുടർന്ന് മിനിറ്റുകൾക്കകം ലാൽ ബസാറിൽ ബീഹാർ സ്വദേശിക്ക് നേരെ ആക്രമണം നടന്നു. തുടർന്നാണ് ബന്ദിപോരയിൽ ഭീകരാക്രമണം ഉണ്ടായത്. പ്രദേശത്തെ ടാക്സി യൂണിയൻ പ്രസിഡന്റ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ജമ്മു കശ്മീരിൽ നിരവധി ഭീകരാക്രമണങ്ങളാണ് നടക്കുന്നത്.

Read Also : തീവ്രവാദ ബന്ധം; കശ്മീരിൽ ആറ് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

Story Highlights: Terrorist Attacks Jammu And Kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top