Advertisement

പ്ലസ് വൺ പ്രവേശനം; സർക്കാരിനെ വിമർശിച്ചിട്ടില്ലെന്ന് കെ. കെ ശൈലജ

October 5, 2021
Google News 1 minute Read

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിക്കുകയല്ല ചെയ്തതെന്ന് കെ. കെ ശൈലജ. ഒന്നിച്ചു നിന്ന് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്നാണ് ആവശ്യപ്പെട്ടത്. സർക്കാരും ജനപ്രതിനിധികളും ഒന്നിച്ചു നിന്ന് എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കണമെന്നും കെ. കെ ശൈലജ ആവശ്യപ്പെട്ടു.

പ്ലസ് വൺ സീറ്റ് സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് തൊട്ടുപിന്നാലെയായിരുന്നു ശൈലജയുടെ ശ്രദ്ധതിരിക്കൽ. എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കണമെന്ന് ശൈലജ ആവശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥികളുടെ പ്രവേശനം സംബന്ധിച്ച പ്രശ്‌നം പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ല. ഇത് ഗൗരവമായി കാണണം. വിദ്യാർത്ഥികൾ ആഗ്രഹിക്കുന്നത് വ്യത്യസ്ത കോഴ്‌സുകളാണെന്നും ഇതനുസരിച്ച് അവർക്ക് പ്രവേശനം ലഭിക്കുന്നില്ലെന്നും ശൈലജ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ പ്രതിപക്ഷത്തിന് നൽകിയ മറുപടി ആവർത്തിച്ച വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ശൈലജയുടെ ആവശ്യം തള്ളിയിരുന്നു. നേരത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിൽ പ്രതിപക്ഷ നിലപാടിനോട് ചേർന്ന തരത്തിൽ ശൈലജ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചതും വിവാദമായിരുന്നു.

Story Highlights: k k shailaja explanation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here