26
Oct 2021
Tuesday
Covid Updates

  ബിജെപി ദേശീയ കൗൺസിൽ അംഗമായി എം.എസ് സമ്പൂർണ

  ms sampoorna bjp national council

  ബിജെപി ദേശീയ കൗൺസിൽ അംഗമായി എം.എസ് സമ്പൂർണ. സംസ്ഥാന ബിജെപിയിൽ നടന്ന സമഗ്രമായ അഴിച്ചുപണിയിലാണ് എംഎസ് സമ്പൂർണയെ നേതൃത്വം ബിജെപി ദേശീയ കൗൺസിൽ അംഗമായി ഉയർത്തിയത്. ( ms sampoorna bjp national council )

  രാഷ്ട്രീയ സ്വയംസേവക സംഘത്തിനായി സമർപ്പിക്കപ്പെട്ട കുടുംബത്തിലായിരുന്നു എം.എസ് സമ്പൂർണയുടെ ജനനം. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കാലത്ത് അഖില ഭാരതീയ വിദ്യാർഥി പരിഷത്തിലൂടെ സജീവ പൊതുപ്രവർത്തന രംഗത്തേയ്ക്ക് പ്രവേശിച്ചു. ഒരുപാട് വർഷം വിദ്യാർഥി പരിഷത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ആയി ചുമതല വഹിച്ചു. രാഷ്ട്രീയ സേവിക സമിതി സംസ്ഥാന ഭാരവാഹിയായും പ്രവർത്തിച്ചു. വിമല കോളജിലെ പഠനകാലത്ത് തൃശൂർ ജില്ലയിൽ എബിവിപി പ്രതിനിധീകരിച്ച് വിജയിച്ച ആദ്യ കൗൺസിലറായിരുന്നു. പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയുടെ ആദ്യ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായും മത്സരിച്ചു. സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള ‘കേസരി’, ‘ഓർഗനൈസർ’ പ്രസിദ്ധീകരണങ്ങളുടെ ലേഖികയായിരുന്നു. ഹിന്ദു പത്രത്തിന്റെ തൃശൂരിലെ റിപ്പോർട്ടറായും പ്രവർത്തിച്ചു. വിശ്വനാഥ ലിമയേയുടെ ‘ഹിസ്റ്റോറിസിറ്റി ഓഫ് രാമായണ’ എന്ന കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ പുറത്തിറങ്ങിയില്ല.

  21 വർഷത്തെ മദ്രാസ് ജീവിതകാലത്ത് അവിടുത്തെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ബിജെപി അടക്കമുള്ള അവിടുത്തെ സംഘപരിവാർ പ്രസ്ഥാനങ്ങളിലും നിറഞ്ഞുനിന്നു. 2016 മുതൽ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്. നിലവിൽ തൃശിവപേരൂർ പൈതൃക സംരക്ഷണ സമിതി ചെയർപേഴ്‌സൺ ആണ്. പ്രശസ്ത ആർക്കിയോളജിസ്റ്റും രാമക്ഷേത്രം സംബന്ധിച്ച അയോധ്യ കേസിൽ സുപ്രിംകോടതി ആധികാരിക രേഖയായി പരിഗണിച്ച പഠനങ്ങളുടെ ഗവേഷകനുമായ ശ്രീ.കെ.കെ മുഹമ്മദിനെ കേരളത്തിൽ ആദ്യമായി തൃശൂരിൽ ആദരിച്ചതും എം.എസ്.സമ്പൂർണയുടെ അധ്യക്ഷതയിലുള്ള തൃശിവപേരൂർ സംരക്ഷണസമിതി ആയിരുന്നു.

  Read Also : ബിജെപി യിൽ അച്ചടക്കം ഉറപ്പാക്കും; കെ സുരേന്ദ്രൻ

  തൃശൂർ കോർപറേഷനിൽ തേക്കിൻകാട് ഡിവിഷൻ കൗൺസിലറും ബിജെപിയുടെ പാർലമെന്ററി പാർട്ടി ലീഡറുമായിരുന്നു സമ്പൂർണ. ഇക്കാലയളവിൽ പട്ടാളം റോഡ് വികസനം, വടക്കേച്ചിറ ബസ് സ്റ്റാൻഡ് നവീകരണം, നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾ എന്നിവയടക്കം ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിട്ടുണ്ട്.

  Story Highlights: ms sampoorna bjp national council, bjp

  കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
  COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

  Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top