കേരളത്തില്‍ വ്യവസായ അന്തരീക്ഷം അനുകൂലം; ഒറ്റപ്പെട്ട സംഭവങ്ങള്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നു; മന്ത്രി പി രാജീവ്

സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം അനുകൂലമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയില്‍. ഒറ്റപ്പെട്ട സംഭവങ്ങള്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ഉപയോഗപ്പെടുത്തുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ നിയമവ്യവസ്ഥകള്‍ പാലിച്ച് നല്ല രീതിയില്‍ മുന്നോട്ടുപോകാമെന്നും മന്ത്രി വ്യക്തമാക്കി. കിറ്റെക്‌സുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു നിയമസഭയില്‍ മന്ത്രിയുടെ പ്രതികരണം. p rajeev
‘കേരളത്തിലെ വ്യവസായ അന്തരീക്ഷം പൊതുവേ അനുകൂലസ്ഥിതിയിലാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ തെറ്റിദ്ധാരണ പടര്‍ത്താനുപയോഗിക്കുകയാണ്. മറ്റുസംസ്ഥാനങ്ങളില്‍ നിന്നുവ്യത്യസ്തമായി കേരളത്തിലൊരു നിയമവ്യവസ്ഥ നിലവിലുണ്ട്. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ അഞ്ചാംസ്ഥാനത്തുനില്‍ക്കുന്ന ഝാര്‍ഖണ്ഡില്‍ വ്യവസായം ആരംഭിക്കുന്നതിന് വേണ്ടി മൂവായിരം ആദിവാസി തൊഴിലാളികളെ ജയിലിലടച്ചതും നാം കാണേണ്ടതുണ്ട്.
Read Also : അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി
കേരളത്തില്‍ അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. നിയമവ്യവസ്ഥ കൃത്യമായി പാലിച്ചുകൊണ്ട് ഏതൊരു സംരംഭകനും വ്യവസായം ആരംഭിക്കാനുള്ള അന്തരീക്ഷവും കേരളത്തില്‍ നിലവിലുണ്ട്’. മന്ത്രി പി രാജീവ് പറഞ്ഞു.
Story Highlights: p rajeev, assembly session
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here