താനൂരില്‍ പെട്രോള്‍ ടാങ്കര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുകയറി അപകടം; ആളുകളെ മാറ്റിപാര്‍പ്പിച്ചു

മലപ്പുറം താനൂരില്‍ പെട്രോള്‍ ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു. ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. പെട്രോള്‍ ടാങ്കര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ചു.
നിയന്ത്രണം വിട്ടാണ് പെട്രോള്‍ ടാങ്കര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചതെന്നാണ് വിവരം. പെട്രോള്‍ ചോര്‍ന്ന് പ്രദേശത്ത് പരന്നൊഴുകുന്ന അവസ്ഥയുണ്ടായി. പൊലീസും താനൂര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി. കൂടുതല്‍ യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തും. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
Story Highlights: petrol tanker hit electric post
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here