Advertisement

സ്‌കൂള്‍ തുറക്കല്‍; ഒരു ബെഞ്ചില്‍ മൂന്നുകുട്ടികള്‍ വേണമെന്ന് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍; ഫീസിളവ് നല്‍കാനാകില്ല

October 5, 2021
Google News 2 minutes Read
school opening kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതോടെ ക്രമീകരണങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍. ഒരു ബെഞ്ചില്‍ മൂന്നുകുട്ടികളെയെങ്കിലും ഇരുത്തണമെന്ന നിര്‍ദേശനമാണ് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ മുന്നോട്ടുവയ്ക്കുന്നത്. school opening kerala സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ശുചീകരണത്തിനുപയോഗിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും ലഭ്യമാക്കണം, ഓണ്‍ലൈന്‍ ക്ലാസിനായി കുറച്ചുനല്‍കിയ ഫീസ് ഘടന പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തന്നെ നിര്‍ദേശം നല്‍കണമെന്നും സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ പറയുന്നു.

സാമൂഹ്യ അകലം പാലിച്ച് ഒരു ബെഞ്ചില്‍ മൂന്നുപേരെ ഇരുത്തണം, ഒന്നിടവിട്ട ദിവസങ്ങളില്‍ കുട്ടികള്‍ സ്‌കൂളിലെത്തുന്ന കാര്യത്തില്‍ സംവിധാനമൊരുക്കണം. സ്‌കൂള്‍ ശുചീകരണ നിര്‍ദേശത്തില്‍ വിവേചനമുണ്ടെന്നും സ്വാകാര്യ സ്‌കൂളുകള്‍ പറയുന്നു. ഈ അധ്യയന വര്‍ഷം യൂണിഫോം നിര്‍ബന്ധമാക്കരുതെന്നും നിര്‍ദേശമുണ്ട്. ഫീസ് വര്‍ധിപ്പിക്കില്ലെന്ന് പറയുന്ന സ്വകാര്യ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസിനായി നല്‍കിയ ഫീസ് ഇളവ് ഇനി നല്‍കാനാകില്ലെന്നും വ്യക്തമാക്കി.

സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് ആരോഗ്യ -വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗരേഖ ഇന്നലെ തയ്യാറാക്കിയിരുന്നു. ഒന്നു മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിമാത്രം മതി എന്നാണ് നിര്‍ദേശം. എല്‍പി വിഭാഗത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും മാര്‍ഗ രേഖയില്‍ പറയുന്നു.

Read Also : സ്‌കൂൾ തുറക്കൽ; ആരോഗ്യ -വിദ്യാഭ്യാസ വകുപ്പിന്റെ മാർഗരേഖ തയാറായി: ഏഴാം ക്ലാസ് വരെ ഒരു ബെഞ്ചിൽ ഒരു കുട്ടി

ഹൈ സ്‌കൂള്‍ തലത്തില്‍ ഒരു ക്ലാസില്‍ 20 കുട്ടികള്‍ക്കാണ് അനുമതി. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ ഉച്ചഭക്ഷണം കൊണ്ട് വരാന്‍ തത്ക്കാലം അനുമതിയില്ലെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ക്ലാസുകള്‍ തുടരുന്നതിന് അനുസരിച്ച് പിന്നീട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

Story Highlights: school opening kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here